‘എന്നെ ആ പിശാച് ആക്രമിക്കുന്നു, രക്ഷിക്കാൻ വന്നത് പൃഥ്വിരാജും മോഹൻലാലും, വെളിപ്പെടുത്തലുമായി നവ്യാ നായര്‍!
കൊച്ചി:ഉറക്കത്തില്‍ കണ്ട വിചിത്രമായ സ്വപ്‍നങ്ങളെ കുറിച്ച് വെളിപ്പെടുത്തി നടി നവ്യാ നായര്‍. പലപ്പോഴും സ്വപ്‍നങ്ങള്‍ കാരണം ഉറങ്ങാൻ തനിക്ക് കഴിയാറില്ലെന്നും നവ്യ നായര്‍ വ്യക്തമാക്കുന്നു. ഇങ്ങനെ പ്രശ്‍നങ്ങളുള്ളവര്‍ക്ക് തന്റെ വെളിപ്പെടുത്തല്‍ ഒരു സഹായകമാകുമെന്നും നവ്യാ നായര്‍ കരുതുന്നു. നവ്യാ നായര്‍ വ്ളോഗിലൂടെയാണ് സ്വപ്‍നത്തെ കുറിച്ച് വെളിപ്പെടുത്തിത്.
പേടിപ്പിക്കുന്ന സ്വപ്‍നം കണ്ടാണ് ഉറങ്ങാറെന്ന് പറയുന്നു നവ്യ നായര്‍. ഞെട്ടി ഉണരാറുണ്ട് താൻ പലപ്പോഴും. മുഖം കഴുകി വന്ന് ഉറങ്ങാൻ താൻ വീണ്ടും ശ്രമിക്കുമ്പോള്‍ ആ സ്വപ്‍നത്തിന്റെ ബാക്കി കാണും. പിന്നെ ഉറങ്ങാനാകില്ല. ഉറങ്ങാൻ പേടിയാണ്. എനിക്ക് വെളിച്ചം വന്നാലെ ഉറങ്ങാനാകൂ. അപ്പോള്‍ ഇരുട്ടു മാറിയെന്ന തോന്നലാണെന്നും പറയുന്നു നവ്യാ നായര്‍.
സ്വപ്‍നം കാണുമ്പോഴുള്ള പ്രശ്‍നങ്ങളെ അഭിമുഖീകരിക്കാൻ താൻ ചെയ്യാറുള്ള മാര്‍ഗ്ഗങ്ങളും നടി വെളിപ്പെടുത്തി. നേരത്തെ ഉറങ്ങും. രാവിലെ നേരത്തെ എഴുന്നേല്‍ക്കും ഇപ്പോള്‍. അതിനാല്‍ സ്വപ്‍നം കാണുന്നത് ഇല്ലാതായിട്ടില്ല. പക്ഷേ സ്വപ്‍നത്തില്‍ നിന്ന് ഉണരാനാകുന്നുണ്ട്. പിന്നീട് ഉറങ്ങുമ്പോള്‍ ബാക്കി സ്വപ്‍നമുണ്ടാകുന്നില്ലെന്നും പറയുന്നു നവ്യാ നായര്‍. എന്തായാലും നടി പറഞ്ഞത് ഇത്തരം പ്രതിസന്ധിയുള്ളവര്‍ക്ക് സഹായമായേക്കും.
ഉറക്കത്തില്‍ കണ്ട ഒരു സ്വപ്‍നവും താരം വെളിപ്പെടുത്തി. ചരലും മണലുമൊക്കെയുള്ള ഒരു ലോകത്ത് താൻ അകപ്പെട്ടിരിക്കുന്നു. അമ്മയും അച്ഛനും, ലാലേട്ടനും പൃഥ്വിരാജും ക്യാമറമാൻ പി സുകുമാര്‍ എന്നിവരൊക്കെയുണ്ട്. ഒരു ജീവി അവിടെ ഉണ്ട്. ദേഹത്ത മുഴുവൻ കുമിളകളുള്ള ജീവി. കണ്ടാല്‍ ശരിക്കും പിശാച്. തന്നെ അത് ആക്രമിക്കുന്നും ഉണ്ട്. സ്വപ്‍നത്തില്‍ കാണുമ്പോള്‍ പേടി തോന്നും. അതില്‍ നിന്ന് തന്നെ രക്ഷിക്കാൻ വരുന്നത് സുകുവേട്ടനും രാജുവേട്ടനും ലാലേട്ടനൊക്കെയാണ് എന്നും പറയുന്നു നവ്യാ നായര്‍.