25.4 C
Kottayam
Friday, September 13, 2024

നടന്‍ സിദ്ദിഖ് ബലാത്സംഗം ചെയ്തു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

Must read

എറണാകുളം: നടനും അമ്മ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രേവതി സമ്പത്ത്. തന്നെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്ന് രേവതി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിനോട് ആയിരുന്നു നടിയുടെ പ്രതികരണം.

പ്ലസ് ടു കഴിഞ്ഞ് മോഡലിംഗ് രംഗത്ത് സജീവമായ സമയത്തായിരുന്നു സിദ്ദിഖുമായി പരിചയത്തിൽ ആകുന്നത്. തന്നോട് ഇങ്ങോട്ട് സംസാരിക്കുകയായിരുന്നു. ആദ്യം സന്ദേശം വന്നത് വ്യാജ അക്കൗണ്ടിൽ നിന്നാണ് എന്നായിരുന്നു കരുതിയത്. എന്നാൽ പിന്നീട് സ്വന്തം അക്കൗണ്ട് ആണെന്ന് മനസിലായി. തന്റെ സഹപ്രവർത്തകരായ പലരെയും സിദ്ദിഖ് ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും രേവതി സമ്പത്ത് വ്യക്തമാക്കി.

ഒരിക്കൽ തന്നെ സിനിമയുടെ പ്രിവ്യൂ കാണാനായി സിദ്ദിഖ് ക്ഷണിച്ചു. താൻ പോയി. സിനിമയ്ക്ക് ശേഷം മസ്‌ക്കറ്റ് ഹോട്ടലിൽ ആയിരുന്നു അതിന്റെ ചർച്ചയുണ്ടായിരുന്നത്. ചർച്ചയ്ക്കായി ഹോട്ടലിൽ എത്തിയപ്പോൾ മുറിയിൽവച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. തന്നെ സിദ്ദിഖ് അഡ്ജസ്റ്റ്‌മെന്റിന് വിളിച്ചു എന്ന് മാത്രമേ പുറംലോകത്തിന് അറിയുകയുള്ളൂ എന്നും രേവതി സമ്പത്ത് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ന്യൂഡൽഹി:സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ...

സുഭദ്ര കൊലപാതകം: ഒളിവിൽ പോയ പ്രതികളെ പിടിച്ച് പൊലീസ്; അറസ്റ്റ് മണിപ്പാലിൽ നിന്ന്

ആലപ്പുഴ: ആലപ്പുഴ കലവൂരിൽ വയോധികയായ സുഭദ്ര കൊലപാതകത്തിൽ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികളായ മാത്യൂസ്, ശർമിള എന്നിവർ പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. സുഭ​ദ്രയുടെ സ്വർണ്ണവും പണവും കൈക്കലാക്കായിരുന്നു...

ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിട പറഞ്ഞു, ഉരുൾപൊട്ടലിന് പിന്നാലെ ഇടിത്തീ പോലെ അപകടം

കൽപ്പറ്റ: വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ ജെൻസണ്‍ മരണത്തിന് കീഴടങ്ങി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജെൻസൺ വെൻ്റിലേറ്ററിലായിരുന്നു. അൽപ്പനേരം മുമ്പാണ് ശ്രുതിയെ തനിച്ചാക്കി ജെൻസൺ ഈ ലോകത്ത് നിന്ന്...

പീഡനക്കേസ്: ‘ബ്രോ ഡാഡി’ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ

തിരുവനന്തപുരം: ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡനക്കേസിൽ അറസ്റ്റിൽ. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.'ബ്രോ ഡാഡി' ഹൈദരാബാദിൽ...

അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി അജിത്കുമാർ

തിരുവനന്തപുരം: അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി അജിത്കുമാർ. മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെയാണ് എഡിജിപിയുടെ നീക്കം. ഈ മാസം 14 മുതൽ നാല് ദിവസത്തേക്കാണ് അജിത് കുമാറിന് അവധി അനുവദിച്ചിരുന്നത്. പി.വി.അൻവർ ആരോപണം...

Popular this week