KeralaNews

നടന്‍ ജോജു ജോര്‍ജിന് ഷൂട്ടിംഗിനിടെ അപകടത്തില്‍ പരിക്ക്

ചെന്നൈ: നടന്‍ ജോജു ജോര്‍ജിന് ഷൂട്ടിംഗിനിടെ പരിക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന തഗ്ഗ് ലൈഫ് എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് ജോജുവിന് പരിക്ക് പറ്റിയത്. കാല്‍പാദത്തിന്‍റെ എല്ല് പൊട്ടിയെന്നാണ് വിവരം. ഹെലികോപ്റ്ററില്‍ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

കോളിവുഡ് ഇതിഹാസങ്ങളായ കമൽഹാസനും മണിരത്‌നവും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്. പ്രഖ്യാപനം തൊട്ട് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ഈ ചിത്രം. കമലിന്‍റെ കരിയറിലെ വന്‍ പ്രൊജക്ടുകളില്‍ ഒന്നായിരിക്കും ഇതെന്നാണ് കോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. സിനിമയിൽ തൃഷ കൃഷ്ണൻ നായികയായി എത്തുന്നത്.

കഴിഞ്ഞ വര്‍ഷം കമല്‍ ഹാസന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചത്. നേരത്തെ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കും എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഡേറ്റ് ദുല്‍ഖര്‍ പിന്‍മാറുകയായിരുന്നു. പകരം ചിലമ്പരശനാണ് ഈ റോളിലേക്ക് എത്തിയത്. ജോജു ജോര്‍ജ് ചിത്രത്തിന്‍റെ ഭാഗമാകും എന്നാണ് ആദ്യം വിവരം പുറത്തുവന്നത്. ഷെഡ്യൂളിലെ പൊരുത്തക്കേടുകൾ കാരണം ദുൽഖർ സൽമാൻ തഗ്ഗ് ലൈഫില്‍ നിന്നും പിന്‍മാറിയെന്നാണ് പുറത്തുവന്ന വിവരം.

അതേ സമയം രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് തഗ്ഗ് ലൈഫില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. 

അതേ സമയം ജോജു ആദ്യമായി സംവിധാനം ചെയ്യുന്ന പണി എന്ന ചിത്രം റിലീസിന് തയ്യാറാകുകയാണ്. മികച്ച കഥാപാത്ര സൃഷ്ടികൾ തന്ന ജോജു രചനയും സംവിധാനവും നിർവഹിക്കുന്ന ‘പണി’യുടെ വിശേഷം ആദ്യം മുതൽ തന്നെ ശ്രദ്ധ നേടിയിരുന്നു. വൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിൽ അറുപതോളം പുതിയ താരങ്ങളാണ്  അഭിനയിക്കുന്നത്. 

ഒരു മാസ്, ത്രില്ലർ, റിവെഞ്ച് ജോണറിൽ ഒരുങ്ങുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 100 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവിൽ തിയറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്ന സിനിമയിലെ പ്രധാന നടനും ജോജു തന്നെയാണ്. അഭിനയ ആണ് നായികയായി എത്തുന്നത്. ഒപ്പം മുൻ ബിഗ്‌ബോസ് താരങ്ങളായ സാഗർ, ജുനൈസ്, എന്നിവർക്കൊപ്പം വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. 

ജോജു. ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്‍റെയും എ ഡി സ്റ്റുഡിയോസിന്റെയും ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് പണി നിർമ്മിക്കുന്നത്. 

അതേസമയം തമിഴില്‍ കാർത്തിക് സുബ്ബരാജ് – സൂര്യ കോമ്പോ പുതിയ ചിത്രം. അനുരാഗ് കശ്യപിന്‍റെ ബോളിവുഡ് ചിത്രം തുടങ്ങിയ വന്‍ പ്രൊജക്ടുകളുടെ ഭാഗമാണ് ജോജു ജോര്‍ജ്.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker