EntertainmentNews

Bala:അസുഖവുമില്ല… ചികിത്സയിലുമല്ല, ഒരു രണ്ട് ദിവസം സമയം തരൂ… എല്ലാവർക്കും മനസിലാകും’ കൊച്ചി വിട്ടശേഷം ബാല!

കൊച്ചി:മലയാള സിനിമകളിൽ അഭിനയിച്ച് തുടങ്ങിയശേഷമാണ് നടൻ ബാല കേരളത്തിൽ താമസിച്ച് തുടങ്ങിയത്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി കൊച്ചിയിൽ വീട് വാങ്ങി ബാല താമസിക്കുകയായിരുന്നു. വളരെ വിരളമായി മാത്രമാണ് ജന്മനാടായ തമിഴ്നാട്ടിലേക്ക് പോയിരുന്നത്. ആദ്യ ഭാര്യ അമൃതയുമായുള്ള വിവാ​ഹശേഷമാണ് ബാല കൊച്ചിയിൽ സ്ഥിര താമസമാക്കിയത്. ആ ബന്ധം അവസാനിച്ചശേഷവും നടൻ കൊച്ചിയിൽ തുടർന്നു… മലയാള സിനിമകളിൽ അഭിനയിച്ചു.

ശേഷം ഡോക്ടറായ എലിസബത്തിനെ വിവാഹം ചെയ്തു. പക്ഷെ ആ ബന്ധത്തിനും രണ്ട് വർഷം മാത്രമെ ആയുസുണ്ടായിരുന്നു. എലിസബത്ത് പോയശേഷം കൊച്ചിയിലെ വീട്ടിൽ ബാലയും ജോലിക്കാരും മാത്രമാണ് ഏറെനാൾ‌ ഉണ്ടായിരുന്നത്. ശേഷം നടന്റെ മാമന്റെ മകൾ കോകില വന്നു. അടുത്തിടെയായിരുന്നു ഇരുവരുടെയും വിവാഹം.

കോകിലയുമായുള്ള വിവാഹശേഷം ബാല ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ ഭാ​ഗമായി കൊച്ചിയിൽ നിന്നും നടൻ ഭാര്യയുമായി താമസം മാറി. കൊച്ചിയിൽ നിന്ന് മാറിയ വിവരം കഴിഞ്ഞ ദിവസം സോഷ്യൽമീഡിയ വഴിയാണ് ബാല ആരാധകരെ അറിയിച്ചത്. ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നു. ഇന്ന് ഞാൻ നിങ്ങളെ വിട്ട് കൊച്ചി വിട്ട് വന്നിരിക്കാണ് ഒരുപാട് ദൂരെക്ക് ഒന്നും അല്ല.

എന്നിരുന്നാലും എന്നെ സ്നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങിനെ… എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ് എന്നാണ് ബാല കുറിച്ചത്. ഒപ്പം പുതിയ താമസ സ്ഥലത്ത് നിന്നുള്ള ചിത്രവും ബാല പങ്കിട്ടു. നടൻ എങ്ങോട്ടാണ് താമസം മാറിയതെന്നതിനുള്ള ചോദ്യങ്ങൾ കമന്റ് ബോക്സിൽ നിറയുന്നുണ്ടെങ്കിലും താരം ഒന്നിനും മറുപടി നൽകിയില്ല.

രണ്ട് ദിവസം സമയം തരൂ… എല്ലാവർക്കും മനസിലാകും എന്നാണ് ചോദ്യങ്ങൾക്കുള്ള മറുപടിയായി ഫിലിം ഫാക്ടറി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബാല പറഞ്ഞത്. ചികിത്സക്കായി താമസം മാറിയതാണെന്ന വാർത്തകളോടും ബാല പ്രതികരിച്ചു. കൊച്ചിയിൽ ഇരുന്നാൽ മാത്രമെ രാജാവാകൂ എന്നില്ലല്ലോ. എവിടെ ഇരുന്നാലും മനസ് ശുദ്ധമാണെങ്കിൽ നമ്മൾ രാജാവ് തന്നെയാണ്. മുമ്പ് പറഞ്ഞതുപോലെ ഞാൻ ചെയ്യേണ്ട കടമകൾ ഞാൻ ചെയ്യും.

കുറച്ച് വേദനകൾ ഉണ്ടായിരുന്നു. പിന്നെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്ന മാറ്റങ്ങളെല്ലാം നല്ലതിനാണെന്ന് നിങ്ങൾക്കെല്ലാം മനസിലാകും. എനിക്ക് ഒരു രണ്ട് ദിവസം സമയം തരൂ… അപ്പോൾ എല്ലാവർക്കും മനസിലാകും. ഇപ്പോൾ എനിക്ക് ജീവിതത്തിൽ നടക്കുന്നതെല്ലാം നല്ല കാര്യങ്ങളാണ്.

അങ്ങനെയുള്ള കാര്യങ്ങളാണ് നടക്കുന്നത്. ചില തെറ്റായ വാർത്തകൾ വരുന്നുണ്ട്. വന്നോട്ടെ കുഴപ്പമില്ല. എന്നെ കുറിച്ച് എന്ത് വേണമെങ്കിലും പറയട്ടെ… നോ പ്രോബ്ലം. പിന്നെ എന്തിന് വേണ്ടി മാറി എന്നുള്ളത് രണ്ട് ദിവസത്തിനകം ഞാൻ‌ പറയും. താമസം മാറി എന്നതും സത്യം തന്നെയാണ്. എല്ലാ ഞായാറാഴ്ചയും എല്ലാവരും എന്നെ വന്ന് കാണാറുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ എനിക്ക് ഒന്നും നേരിട്ട് എന്റെ കൈ കൊണ്ട് ചെയ്യാൻ പറ്റില്ല.

പക്ഷെ… നൂറ് ശതമാനം ഞാൻ ചെയ്യേണ്ട നന്മ ഞാൻ ചെയ്തിരിക്കും. രണ്ട് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് അറിയാൻ പറ്റും. രണ്ട് ദിവസം സമയം തരൂ. ഇനി കൊച്ചിയിലേക്ക് വീട്ടിൽ വരികയാണെങ്കിൽ‌ അത് ആ വീട് വിൽക്കാനായിരിക്കും. ഞാൻ ചികിത്സയിലൊന്നുമല്ല. ചികിത്സക്കായി മാറിയതുമല്ല. ​​ഗംഭീരമായിട്ട് ഇരിക്കുകയാണ് എന്നാണ് ബാല പറഞ്ഞത്.

ബാലയുടെ പുതിയ ഭാര്യ കോകിലയും തമിഴ്നാട് സ്വദേശിനിയാണ്. കോകിലയും പുതിയ വീട്ടിലേക്ക് താമസം മാറിയതിന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയ വഴി പങ്കിട്ടിട്ടുണ്ട്. പുതിയ സിനിമകൾ ചെയ്യാനുള്ള ഒരുക്കങ്ങളും ബാല ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker