KeralaNews

പോലീസുകാരെ തെരുവ് നായ്ക്കളോട് ഉപമിച്ച് വീഡിയോ; മൂന്നു പോലീസുകാര്‍ക്ക് അച്ചടക്കനടപടി

തിരുവനന്തപുരം: പോലീസുകാരെ തെരുവ് നായ്ക്കളോട് ഉപമിച്ച് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നു പോലീസുകാര്‍ക്കെതിരേ അച്ചടക്ക നടപടി. സിപിഒമാരായ ശ്രീജിത്ത്, വിനോദ്, ഗ്രേഡ് എസ്‌ഐ ചന്ദ്രബാബു എന്നിവര്‍ക്കെതിരേയാണ് തിരുവനന്തപുരം റേഞ്ച് ഐജി നടപടിക്ക് നിര്‍ദേശം നല്‍കിയത്.

ഒരു വീടിന്റെ മുന്നില്‍ കിടക്കുന്ന തെരുവ് നായ്ക്കളെ ഓരോ പോലീസുകാരായി കണ്ട് നിര്‍ദേശങ്ങള്‍ നല്‍കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. പോലീസ് സേനയ്ക്ക് തന്നെ ആകെ കളങ്കമുണ്ടാക്കുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചത്. കോട്ടയം വെസ്റ്റ് സിഐക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.

ഇതിന്റെ വിഡിയോ കാവൽ കരുനാഗപ്പള്ളി എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ കൊല്ലം സ്‌പെഷ്യൽ ബ്രാഞ്ച്, കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഇത് പിന്നീട് ഐജി ഹർഷിത അട്ടല്ലൂരിക്ക് കൈമാറി. ഈ റിപ്പോർട്ടിന്മാലാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ ഐജി നിർദേശിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button