തിരുവനന്തപുരം: പാറശാല പരശുവയ്ക്കലിൽ അപകടത്തിൽ യുവാവിന് പരുക്കേറ്റു. ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രികനാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ബൈക്ക് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവേ എതിർ ദിശയിൽ നിന്ന് ആംബുലൻസ് ഇടിക്കുകയായിരുന്നു.
ബൈക്ക് യാത്രികൻ അപകടനില തരണം ചെയ്തു. എങ്കിലും സ്ഥിരം അപകടമേഖലയായി ഇവിടം മാറിയെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഒരു മാസത്തിനിടെ പരശുവയ്ക്കലിൽ നടന്ന 12ാമത്തെ അപകടമാണ് ഇത്. കാൽനടയാത്രക്കാരിയായ വയോധിക കഴിഞ്ഞ ആഴ്ച ഇവിടെ അപകടത്തിൽ മരിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News