അബുദാബി: അബുദാബി-കോഴിക്കോട് വിമാനത്തില്‍ തീപിടിത്തം. യാത്രക്കാരന്‍റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്.എയര്‍ അറേബ്യയുടെ വിമാനത്തിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ആളപായമില്ല. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടെത്തിച്ചു.
ഇന്ന് പുലര്‍ച്ചെ അബുദാബിയില്‍ നിന്നും കോഴിക്കോടേക്ക് പുറപ്പെടുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. സംഭവത്തിൽ 4 പേരെ അധികൃതർ തടഞ്ഞു. പവർ ബാങ്ക് കൈവശമുണ്ടായിരുന്ന യുവാവ്, സഹോദരി എന്നിവർക്കൊപ്പം എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ച 2 പേരെയുമാണ് തടഞ്ഞത്.
പവർ ബാങ്ക് ചവിട്ടിപ്പൊട്ടിക്കാനുള്ള ശ്രമങ്ങളും വിമാനത്തിൽ വെച്ചുണ്ടായിരുന്നു.സംഭവം നടന്നപ്പോൾ തന്നെ അടിയന്തര നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. മൂന്ന് മണിക്കൂറോളം വൈകിയാണ് യാത്രക്കാർ നാട്ടിലെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News