InternationalNews
കസാഖ്സ്ഥാനിൽ വിമാനം തകർന്നുവീണ് കത്തിയമർന്നു; നിരവധി മരണം
അസ്താന: കസാഖ്സ്ഥാനിലെ അക്തോയില്‍ യാത്രാ വിമാനം തകര്‍ന്നു. 67 യാത്രക്കാരും അഞ്ച് ജീവനക്കാരും അടക്കം 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 12 യാത്രക്കാരെ രക്ഷിക്കാന്‍ കഴിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നത്. മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
ബാകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനം ഗ്രോസ്‌നിയിലെ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വഴിതിരിച്ചുവിടുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തെത്തിയതായി കസാഖ്സ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു. ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News