തിരുവനന്തപുരം: മാണി സി. കാപ്പന്‍ മുന്നണി വിടുമെന്നുള്ള പ്രചാരണം മാധ്യമ സൃഷ്ടിയാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. അത്തരമൊരു ചര്‍ച്ചയും പാര്‍ട്ടിയിലോ മുന്നണിക്കകത്തോ വ്യക്തിപരമായോ നടന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പാലാ സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് തരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അത് സ്വാഭാവികമായ ഒരു ഡിമാന്‍ഡാണ്. എന്‍സിപി എല്‍ഡിഎഫില്‍ വിശ്വസ്തതയോടെ പ്രവര്‍ത്തിക്കുന്ന ഘടക കക്ഷിയാണ്. പാലാ സീറ്റ് എല്‍സിപിക്കു വേണമെന്നത് അവരെ സംബന്ധിച്ച് തര്‍ക്ക വിഷയമേ അല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
പാലാ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നു മാണി സി. കാപ്പന്‍ പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനവും സര്‍ക്കാര്‍ ചെയ്ത നല്ല പ്രവര്‍ത്തനങ്ങളുമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കാഴ്ച വെക്കാന്‍ കാരണമായത്. പാലാ നിയോജക മണ്ഡലത്തില്‍ തനിക്ക് കിട്ടിയ ഭൂരിപക്ഷം ഇത്തവണ കേരള കോണ്‍ഗ്രസിന് കിട്ടിയിട്ടില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.
നിയമസഭയില്‍ ഇടതുമുന്നണി സീറ്റ് തരില്ലെന്നു തന്നോട് പറഞ്ഞിട്ടില്ല. അങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ല. പിന്നെ ഊഹാപോഹങ്ങള്‍ ആര്‍ക്കും പറയാം. എന്‍സിപി കോണ്‍ഗ്രസിനോടടുക്കുന്നു എന്ന വാദം തെറ്റാണ്. എം.എം. ഹസനുമായി സംസാരിച്ചിട്ട് പോലുമില്ല. പാര്‍ട്ടിക്ക് നല്‍കിയ പരിഗണന കുറവായി പോയെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ പറഞ്ഞു. പാലാ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.