KeralaNews

കൊച്ചിയിൽ നാല് നില കെട്ടിടത്തിൽ വൻ തീപ്പിടുത്തം

കൊച്ചി: ഇടപ്പള്ളി കുന്നു൦പുറത്ത് നാല് നില കെട്ടിടത്തിൽ വൻ തീപ്പിടുത്തം (FIRE ACCIDENT).ലോഡ്ജ് ആയി പ്രവ൪ത്തി വരുന്ന കെട്ടിടത്തിനാണ് പുലർച്ചെ തീപ്പിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് ആണ് തീപടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമന൦. കെട്ടിടത്തിൽ കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചു.

രാവിലെ ആറ് മണിയോടാണ് കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഒരുമണിക്കൂറിനുള്ളിൽ നാല് നിലകളിലേക്കും തീപടർന്നു. ഇത് വഴി വാഹനത്തിൽ പോകുകയായിരുന്നു ഒരു കെഎസ് ഇബി ഉദ്യോഗസ്ഥൻ തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. കെഎസ്ഇബിയുടെ ഓഫീസിലും വിവരമറിച്ചു. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതോടെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർഫോഴ്സും ഉടൻ സ്ഥലത്തെത്തി.

തീ ഉയന്നതോടെ കെട്ടിടത്തിൽ ഉണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെടാനായി പുറത്തേക്ക് ചാടി. പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നി സുരക്ഷ സംവിധാനങ്ങൾ ഒന്നുമില്ലാതെ ആയിരുന്നു ലോഡ്ജിന്റെ പ്രവ൪ത്തനമെന്ന് ജില്ല ഫയ൪ ഓഫീസ൪ പറഞ്ഞു. പുലർച്ചെ ആളുകൾ കുറവായതിനാലാണ് വൻ അപകടം ഒഴിവായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker