NationalNews

പ്രണബ് മുഖര്‍ജിയ്ക്ക് രാജ്യം വിട നല്‍കി

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ സംസ്‌കാരം നടന്നു. ഡല്‍ഹിയിലെ ലോധി റോഡ് ശ്മശാനത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് തുടങ്ങിയ പ്രമുഖര്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് എല്ലാവരും ആദരാഞ്ജലി അര്‍പ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button