24.5 C
Kottayam
Sunday, September 22, 2024

കേരളത്തിന്റെ പുതിയ ചീഫ് ജസ്റ്റിസായി നിതിൻ ജാംദാർ; നിയമനം ബോംബെയിൽ നിന്ന്

Must read

ന്യൂഡല്‍ഹി: ബോംബെ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് നിതിന്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ജസ്റ്റിസ് നിതിന്‍ ജാംദാര്‍ വൈകാതെ തന്നെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബോംബെ ഹൈക്കോടതിയിലെ തന്നെ ജസ്റ്റിസ് കെ.ആര്‍. ശ്രീറാമിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ വേരുകളുള്ളയാളാണ് ജസ്റ്റിസ് ശ്രീറാം. കേരള, മദ്രാസ് ഹൈക്കോടതികള്‍ക്ക് പുറമെ ആറ് ഹൈക്കോടതികള്‍ക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് കേന്ദ്രം വിജ്ഞാപനം ഇറക്കി.

ബോംബെ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ കഴിഞ്ഞാല്‍ ഏറ്റവും സീനിയര്‍ ആയ ജഡ്ജിയാണ് നിതിന്‍ ജാംദാര്‍. ഷോലപുര്‍ സ്വദേശിയായ ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ബോംബെ ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2012 ജനുവരി 23-നാണ് ബോംബെ ഹൈക്കോടതി ജഡ്ജി ആയി നിയമിതനായത്. അതിന് മുമ്പ് കേന്ദ്രസര്‍ക്കാരിന്റെ സീനിയര്‍ സ്റ്റാന്റിങ് കോണ്‍സല്‍ ആയിരുന്നു.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുജാത മനോഹര്‍ ആയിരുന്നു. 1994 ഏപ്രില്‍ 21 മുതല്‍ അതേ വര്‍ഷം നവംബര്‍ നാല് വരെ ജസ്റ്റിസ് സുജാത മനോഹര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോഴാണ് ജസ്റ്റിസ് സുജാത മനോഹറിനെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തിയത്.

ജസ്റ്റിസ് എ.വി. സാവന്ത്, ജസ്റ്റിസ് ബി.എന്‍. ശ്രീകൃഷ്ണ എന്നിവരാണ് ബോംബെ ഹൈക്കോടതിയില്‍നിന്ന് കേരള ഹൈക്കോടതിയിലേക്ക്‌ ചീഫ് ജസ്റ്റിസുമാരായി എത്തിയ മറ്റ് ജഡ്ജിമാര്‍. 2000 മെയ് 30 മുതല്‍ സെപ്റ്റംബര്‍ 17 വരെ മൂന്നരമാസ കാലയളവിലാണ് ജസ്റ്റിസ് എ.വി. സാവന്ത് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നത്. 2001 സെപ്റ്റംബര്‍ ആറ് മുതല്‍ 2002 ഒക്ടോബര്‍ ഒന്നുവരെ ആയിരുന്നു ജസ്റ്റിസ് ബി.എന്‍. ശ്രീകൃഷ്ണ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നത്. സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടില്ലായെങ്കില്‍ ജസ്റ്റിസ് നിതിന്‍ ജാംദര്‍ 2026 ജനുവരി ഒമ്പതിന് വിരമിക്കും.

ബോംബെ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് നിതിന്‍ ജാംദാര്‍ എന്നിവര്‍ കഴിഞ്ഞാല്‍ സീനിയര്‍ ആയ ജസ്റ്റിസ് കല്‍പ്പാത്തി രാജേന്ദ്രന്‍ ശ്രീറാമാണ് മദ്രാസ് ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്. ജനിച്ചത് മുംബൈയില്‍ ആണെങ്കിലും ജസ്റ്റിസ് കെ.ആര്‍. ശ്രീറാമിന്റെ കുടുംബം തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ നിന്നാണ്.

പ്രമുഖ സീനിയര്‍ അഭിഭാഷകന്‍ എസ്. വെങ്കിടേശ്വരന്റെ ജൂനിയറായി 1986-ല്‍ ആണ് കെ.ആര്‍. ശ്രീറാം പ്രാക്ടീസ് ആരംഭിക്കുന്നത്. ഷിപ്പിംഗ്, ഇന്റര്‍നാഷണല്‍ ട്രേഡ് ലോ എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാനമായ പല കേസുകളിലും അഭിഭാഷകനായി ഹാജരായിട്ടുണ്ട്. 2013 ജൂണ്‍ 21-ന് ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു. 94 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും ഇടതു മുന്നണി കണ്‍വീനറുമായിരുന്നു. ദീര്‍ഘനാളായി വാര്‍ധക്യ...

‘വയനാട്ടിലെ കണക്കിൽ വ്യാജ വാർത്ത, പിന്നിൽ അജണ്ട’ ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കണക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചതിന് പിന്നില്‍ അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കേവലമൊരു വ്യാജ വാര്‍ത്താ പ്രചാരണമോ മാധ്യമ ധാര്‍മികതയുടെ പ്രശ്‌നമോ അല്ല. വ്യാജ വാര്‍ത്തകളുടെ...

ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ ആക്രമണം: ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ലെബനനിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡറെ ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ചു. ഹിസ്ബുള്ളയുടെ സ്പെഷ്യൽ ഓപ്പറേഷൻ യൂണിറ്റായ റെദ്വാൻ ഫോഴ്സിൻ്റെ...

തൃശൂർ പൂരം കലക്കല്‍ അന്വേഷണം: വിവരാവകാശ മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും എൻആർഐ സെൽ...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ,...

Popular this week