30.5 C
Kottayam
Thursday, September 19, 2024

കുരങ്ങ് തേങ്ങ പറിച്ചെറിഞ്ഞു;സ്ത്രീയുടെ കണ്ണിന്‌ പരിക്ക്‌

Must read

കണ്ണൂർ: കുരങ്ങ് പറിച്ചെറിഞ്ഞ തേങ്ങ കൊണ്ട്‌ സ്ത്രീയുടെ കണ്ണിന്‌ പരിക്കേറ്റു. പടിയൂർ പഞ്ചായത്തിലെ കുയിലൂർ വളവിന് സമീപം സതീ നിലയത്തിൽ സതീദേവി (64)ക്കാണ് പരിക്കേറ്റത്.

വീടിന് പിറകിലെ തെങ്ങിൽ നിന്ന് കുരങ്ങിൻകൂട്ടം തേങ്ങ പറിച്ചിടുന്ന ശബ്ദംകേട്ട് വെളിയിലിറങ്ങിയതായിരുന്നു സതീദേവി. തെങ്ങിന്റെ മുകളിലേക്ക് നോക്കി ശബ്ദമുണ്ടാക്കി ഓടിക്കുന്നതിനിടെ കുരങ്ങ്‌ തേങ്ങ പറിച്ചെറിയുകയായിരുന്നെന്ന്‌ സതീദേവി പറഞ്ഞു. മുഖത്തും കണ്ണിനും പരിക്കേറ്റ സതീദേവിയെ ഉടൻ കണ്ണൂരിലെ എ.കെ.ജി ആസ്പത്രിയിൽ എത്തിച്ചു. ശസ്ത്രക്രിയ വേണ്ടിവന്നു. കുയിലൂരിൽ കുരങ്ങിന്റെയും കാട്ടു പന്നിയുടേയും ശല്യം രൂക്ഷമാണ്. വനമേഖലയിൽ നിന്നും 25 കിലോമീറ്ററോളം അകലെയുള്ള പ്രദേശമായിട്ടും പൊറുതിമുട്ടി കഴിയുകയാണ് നാട്ടുകാർ.

പത്തും അമ്പതും എണ്ണമടങ്ങുന്ന കൂട്ടമായി എത്തുന്ന കുരങ്ങുകൾ വീട്ടിനുള്ളിൽ കയറി ഉണ്ടാക്കുന്ന ശല്യത്തിന് പുറമെ കാർഷിക വിളകൾക്കും വലിയ നാശമാണ് ഉണ്ടാക്കുന്നത്. ചിലത് അക്രമകാരികളുമാകുന്നുണ്ട്. കുരങ്ങുകളെ കാട്ടിലേക്ക് തുരത്താനോ കൂട് സ്ഥാപിച്ച് പിടിക്കാനോ വനം വകുപ്പിൽ നിന്നു നടപടി ഉണ്ടാകുന്നിെല്ലന്ന്‌ ആക്ഷേപമുണ്ട്‌.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്': അംഗീകാരംനൽകി കേന്ദ്ര സർക്കാർ; ബിൽ ശൈത്യകാല സമ്മേളനത്തിൽ

ന്യൂഡല്‍ഹി: 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പി'ലേക്ക് ഒരു പടികൂടി കടന്ന് കേന്ദ്ര സര്‍ക്കാര്‍. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭായോഗം...

Popular this week