KeralaNews

ലൈംഗിക പീഡനം നടന്നുവെന്ന് പറയുന്ന ദിവസങ്ങളിൽ ഷൂട്ടിങ് തന്നെയില്ല; മുൻ‌കൂർ ജാമ്യാപേക്ഷയുമായി ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നൽകിയ പരാതി അടിസ്ഥാന രഹിതമാണെന്ന വാദവുമായി നടൻ ജയസൂര്യ. പീഡിപ്പിച്ചു എന്ന് പരാതിക്കാരി പറയുന്ന ദിവസങ്ങളിൽ ഷൂട്ടിംഗ് തന്നെ നടന്നിട്ടില്ലെന്നും ജയസൂര്യ ഹർജിയിൽ ചൂണ്ടിക്കാട്ടി. നിലവിൽ ജയസൂര്യക്കെതിരെ രണ്ട് പീഡനക്കേസുകളാണ് ഉള്ളത്. ശുചി മുറിയിൽ നിന്നും പുറത്ത് കിടക്കവേ ജയസൂര്യ പിന്നിൽ നിന്നും തന്നെ കയറിപ്പിടിച്ചു എന്നാണ് കേസ്.

പരാതിയിൽ പറയുന്ന ദിവസങ്ങളിൽ ഷൂട്ടിംഗ് നടന്നിട്ടില്ല. വിദേശത്ത് ആയതിനാൽ എഫ്.ഐ.ആർ നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ലെന്ന് ജയസൂര്യ വ്യക്തമാക്കി. അടുത്ത ബുധനാഴ്ച നാട്ടിൽ തിരിച്ചെത്തുമെന്നും ജയസൂര്യ ഹർജിയിൽ പറഞ്ഞിട്ടുണ്ട്. സെക്ഷൻ 354,​ 354 എ,​ 509 വകുപ്പുകൾ ചുമത്തി തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

സെക്രട്ടേറിയേറ്റില്‍ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്ന നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയസൂര്യയ്ക്ക് എതിരെ കേസ് എടുത്തത്.. സെക്ഷന്‍ 354,354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കൊച്ചിയിലെ നടിയുടെ പരാതിയില്‍ തിരുവനന്തപുരം കന്റോന്‍മെന്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്കുമുന്‍പ് ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റ്‌ ഇടനാഴിയില്‍വെച്ച് നടന്‍ കടന്നുപിടിച്ച് ചുംബിച്ചെന്ന് നടി മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയിരുന്നു. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് സെക്രട്ടേറിയറ്റും പരിസരവും.

സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്ന ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിലാണ് ബാബുരാജ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker