EntertainmentKeralaNews

വിമർശനങ്ങളിൽ നിറഞ്ഞ് മഞ്ജുവിന്റെ ‘കാവാലയ്യ’; മറുപടിയുമായി താരം

ചെന്നൈ:റിലീസ് ചെയ്ത് ദിവസങ്ങൾക് കൊണ്ട് തന്നെ കോടികൾ സ്വന്തമാക്കിയ ചിത്രമാണ് ജയിലർ. സിനിമ റിലീസിന് മുൻപ് പുറത്ത് വന്ന കാവാലയ്യ എന്ന ഗാനത്തിന്റെ ജനപ്രീതി ഇതുവരെയും പോയിട്ടില്ല എന്നതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വരുന്ന വീഡിയോകൾ.

ജയിലർ സിനിമ തരം​ഗം നടക്കുന്നതിനിടെ കാവാലയ്യ ​ഗാനത്തിന് ചുവടുവച്ച് എത്തിയിരിക്കുകയാണ് മഞ്ജു പത്രോസും സോന നായരും. തമന്നയുടെ വൈറൽ നൃത്ത ചുവടുകൾ വളരെ സിമ്പിളായി മനോഹരമായി അവതരിപ്പിക്കുന്ന മഞ്ജുവിനെയും സോനയെയും വീഡിയോയിൽ കാണാം.

ഓവർ ആക്കാതെ വളരെ സിമ്പിൾ ആയിട്ട് ചെയ്തു. കീപ് ഗോയിങ്, 2 പേരും പൊളിച്ച്, മഞ്ജു ചേച്ചി സൂപ്പർ, രണ്ട് പേർക്കും അവരുടേതായ ശൈലി ഉണ്ട്. പക്ഷെ ശരിയായ തമന്ന ടെ ശൈലി മഞ്ജു നു ആണ്…രണ്ട് പേരെയും ഇഷ്ടം, പൊളിച്ചു ഒരുപാട് ഇഷ്ട്ടാ മഞ്ജു ചേച്ചിയെ, ഒരുപാട് ഇഷ്ടം ഉള്ള രണ്ട് പേര്, മഞ്ജു ഒരു രക്ഷയും ഇല്ല, അടിപൊളി മഞ്ജു ചേച്ചി തുടങ്ങി നിരവധി ആളുകളാണ് ഇവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കമെന്റുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നെഗറ്റീവ് കമെന്റ്കളും അതിനുള്ള മറുപടിയുമാണ് എന്നാൽ ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാകുന്നത്. ഞാൻ എന്നെ തന്നെ കിണറ്റിൽ എ റിഞ്ഞു എന്ന കമെന്റിനു പോ അവിടുന്ന് ഞാൻ മിണ്ടില്ല എന്ന മഞ്ജുവിന്റെ മറുപടി. കൊട്ടംചുക്കാതി എന്ന കമെന്റിനു മെടിച്ചിട്ടുണ്ട്…കൊടുത്തുവിടാം എന്നാണ് മറുപടി.

https://www.instagram.com/reel/CvxY8rOO59e/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==

ചളി വാരി എറിഞ്ഞു രാവും പകലും പോലെ വ്യത്യാസം തമന്ന എവിടെ മറുപടി ഇങ്ങനെ; തമന്ന അടുത്ത പടത്തിൽ നിന്ന് ക്യാൻസൽ ചെയ്തു എന്നെ എടുത്തിരിക്കുന്നത് ഇപ്പോ, കാലിന് വയ്യക്കിൽ മാറി ഇരിക്കൂ എന്നിട്ടാണോ ഡാൻസ് കളികുന്നെ എന്ന കമെന്റിന്റെ മറുപടി കോമഡി ആണോ ഉദ്ദേശിച്ചത് ആണെങ്കിൽ പറയണേ ചിരിക്കാം എന്നാണ്.

കാക്ക കുളിച്ചാൽ……….. എന്ന ഒരാളുടെ ചോദ്യത്തിന് കുറവ് എന്താണെന്ന് നിങ്ങൾ പറഞ്ഞില്ലല്ലോ കാക്ക കുളിച്ചാൽ എന്ന് മാത്രമാണ് നിങ്ങൾ പറഞ്ഞത് അതിൻറെ അർത്ഥം എനിക്ക് മനസ്സിലായില്ല കുറവ് ചൂണ്ടിക്കാണിച്ചാൽ തീർച്ചയായിട്ടും കഴമ്പുള്ള താണെങ്കിൽ അംഗീകരിക്കും… പിന്നെ നിങ്ങൾ പറയുന്നതെല്ലാം വാ പൊത്തി നിന്ന് കേൾക്കണം എന്ന് വെച്ചാൽ അത് ബുദ്ധിമുട്ടാണ്. ഒരു കാര്യം പറയുമ്പോൾ അതിനെ മറുപടിയും കേൾക്കേണ്ടി വരും എന്നുള്ള സാമാന്യബോധം ഉണ്ടായിരിക്കുന്നത് നല്ലതാണ്..,

പിന്നെ ബിജോയ് വേറൊരു കാര്യം കൂടി മനസ്സിലാക്കിയാൽ നല്ലത് കാക്ക കുളിക്കുന്നത് എപ്പോഴും കൊക്ക് ആകാൻ ആയിരിക്കില്ല അത് മനസ്സിലാക്കണമെങ്കിൽ കുറച്ചുകൂടി തെളിഞ്ഞ ബുദ്ധിയോട് കൂടി ചിന്തിക്കണം.. എന്നാണ് മഞ്ജുവിന്റെ മറുപടി.ഇങ്ങനെ രസകരമായ മറുപടികൾ ഒരുപാടാണ് മഞ്ജുവിന്റെ കമെന്റ് ബോക്സിൽ. ഇങ്ങനെ രസകരമായ മറുപടികൾ ഒരുപാടാണ് മഞ്ജുവിന്റെ കമെന്റ് ബോക്സിൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button