KeralaNewspravasi

ഉംറ നിര്‍വഹിക്കാനായി സൗദി അറേബ്യയിലെത്തിയ മലയാളി യുവതി മദീനയില്‍ നിര്യാതയായി

റിയാദ്: ഉംറ നിര്‍വഹിക്കാനായി സൗദി അറേബ്യയിലെത്തിയ മലയാളി യുവതി മദീനയില്‍ നിര്യാതയായി. മലപ്പുറം പള്ളിക്കല്‍ ബസാര്‍ പരുത്തിക്കോട് സ്വദേശിനി അമ്പലങ്ങാടന്‍ വീട്ടില്‍ നസീറ (36) ആണ് മരിച്ചത്. നാട്ടില്‍ നിന്ന് സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിര്‍വഹിക്കാനെത്തിയതായിരന്നു.

ഉംറയ്ക്ക് ശേഷം മദീന സന്ദര്‍ശന വേളയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവും സുഹൃത്തുക്കളും മദീനയിലെ കിങ് ഫഹദ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ ബുധനാഴ്ച വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.

ദേവതിയാല്‍ ഹെവന്‍സ് സ്‍കൂള്‍ അധ്യാപികയായിരുന്നു നസീറ. ഭര്‍ത്താവ് – മനക്കടവന്‍ ചോയക്കോട് വീട്ടില്‍ അഷ്റഫ്. പിതാവ് – യൂസുഫ് അമ്പലങ്ങാടന്‍. മാതാവ് – ആയിഷ കുണ്ടില്‍. മക്കള്‍ – അമീന്‍ നാജിഹ്, അഹ്‍‍വാസ് നജ്‍വാന്‍. സഹോദരങ്ങള്‍ – നൗഷാദ്, സിയാദ്, സഫ്‍വാന.

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മദീനയില്‍ തന്നെ ഖബറടക്കും. തനിമ സാംസ്‍കാരിക വേദി മദീന ഏരിയ പ്രസിഡന്റ് ജഅ്ഫര്‍ എളമ്പിലാക്കോടിന്റെ നേതൃത്വത്തില്‍ തനിമ പ്രവര്‍ത്തകര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button