CricketKeralaNewsSports

ഒറ്റയാള്‍ യാത്രയുമായി സഞ്ജു സാംസണ്‍; ‘തലൈവ’ എന്നുവിളിച്ച് ഋതുരാജ് ഗെയ്ക്വാദ്

തിരുവനന്തപുരം∙ ക്രിക്കറ്റ് മത്സരങ്ങൾക്കിടയിലെ ഇടവേളയിൽ ‘സോളോ ട്രിപ്പുമായി’ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ആളുകൾ ബാഗ് പാക്ക് ചെയ്തു റോ‍ഡിലേക്ക് ഇറങ്ങണമെന്ന് സഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ബാഗുകളുമായി യാത്ര പുറപ്പെടുന്ന ചിത്രവും സഞ്ജു ഇൻസ്റ്റഗ്രാമിൽ ഇട്ടിട്ടുണ്ട്. ഈ ചിത്രത്തിനാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഋതുരാജ് ഗെ‍യ്‍ക്‌വാദ് ‘തലൈവ’ എന്ന കമന്റുമായെത്തിയത്.

https://www.instagram.com/p/CjFEMGRPwQ3/?utm_source=ig_web_copy_link

ന്യൂസീലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിനെ നയിച്ചതു സഞ്ജു സാംസണായിരുന്നു. ഋതുരാജ് ഗെയ്‍ക്‌വാദും ഈ പരമ്പരയിൽ സഞ്ജുവിനു കീഴിൽ കളിച്ചിട്ടുണ്ട്. കോഴിക്കോട് ബീച്ചിൽനിന്നുള്ള സഞ്ജുവിന്റെ വിഡ‍ിയോ താരത്തിന്റെ സുഹൃത്തും സംവിധാകനുമായ ബേസിൽ ജോസഫ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ഇടം നേടാന്‍ സഞ്ജു സാംസണു സാധിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനപരമ്പരയിൽ സഞ്ജു കളിക്കുമെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സഞ്ജു ഏകദിന പരമ്പരയിൽ വൈസ് ക്യാപ്റ്റനായി ഇറങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button