തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 89 പേര് രോഗമുക്തി നേടി. അതേസമയം ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചു. കണ്ണൂര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന മട്ടന്നൂര്‍ എക്സൈസ് ഓഫീസിലെ ഡ്രൈവര്‍ പടിയൂര്‍ സുനില്‍ (28) ആണ് ഇന്ന് രാവിലെ മരിച്ചത്.
രോഗം സ്ഥിരീകരിച്ചവരില്‍ 65 പേര് വിദേശത്ത് നിന്ന് വന്നവരും 29 പേര് മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. സമ്പര്‍ക്കം വഴി മൂന്ന് പേര്‍ക്ക് രോഗം ബാധിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2794 ആയി. 1358 പേര് ചികിൽസയിലുണ്ട്. 126839 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതിൽ 1967 പേർ ആശുപത്രികളിൽ. ഇന്ന് 190 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 1690 35 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 3149 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്. സെന്റിനൽ സർവയലൻസിന്റെ ഭാഗമായി 35032 സാംപിൾ പരിശോധിച്ചു.
ഹോട്സ്പോടുകൾ 108 ആയി. റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലാത്ത വിദേശ രാജ്യങ്ങളിൽ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കുന്നതിന് ചർച്ച നടക്കുന്നു. യുഎഇ ഖത്തർ എന്നീ രാജ്യങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. മറ്റു രാജ്യങ്ങിലെ പ്രവാസികൾക്ക് ഉപകരിക്കും.