കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 8 കേസുകൾ കൂടി സ്ഥിരീകരിച്ചു. കൂടാതെ മറ്റു ജില്ലകളിൽ സ്ഥിരീകരിച്ച 2 കേസുകൾ കൂടി ജില്ലയിൽ ചികിത്സയിലുണ്ട്.
• മെയ് 26 ലെ കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 46 വയസുള്ള നെടുമ്പാശ്ശേരി സ്വദേശിനി, 31 വയസുള്ള തിരുവനന്തപുരം സ്വദേശിനി, 47 വയസുള്ള പത്തനംതിട്ട സ്വദേശിനി, 42 വയസുള്ള ഏലൂർ സ്വദേശിനി, 42 വയസുള്ള ആലുവ സ്വദേശിനി എന്നിവർ.
• മെയ് 26 ലെ അബുദാബി – കോഴിക്കോട് വിമാനത്തിലെത്തിയ 38 വയസുള്ള ഏഴിക്കര സ്വദേശി.
• മെയ് 27 ലെ അബുദാബി – കൊച്ചി വിമാനത്തിലെത്തിയ 53 വയസുള്ള മൂവാറ്റുപുഴ സ്വദേശി, 50 വയസുള്ള പെരുമ്പാവൂർ സ്വദേശി, 59 വയസുള്ള മുളന്തുരുത്തി സ്വദേശി.
• മെയ് 27 ലെ ദുബായ് കൊച്ചി വിമാനത്തിലെത്തിയ 63 വയസുള്ള നെടുമ്പാശ്ശേരി സ്വദേശി എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
• മെയ് 17 ലെ അബുദാബി കൊച്ചി വിമാനത്തിലെത്തിയ 56 കാരനായ കീഴ്മാട് സ്വദേശിയും, മെയ് 18 ലെ അബുദാബി – കൊച്ചി വിമാനത്തിലെത്തിയ 38 കാരനായ ഏഴിക്കര സ്വദേശിയും, തൃശ്ശൂർ സ്വദേശിയായ 47 കാരനും, മെയ് 30 ന് രോഗം സ്ഥിരീകരിച്ച സ്വകാര്യ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായ 27 വയസുള്ള മഹാരാഷ്ട്ര സ്വദേശിയും രോഗമുക്തി നേടിയതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
• ഇന്ന് 782 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 644 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 9929 ആണ്. ഇതിൽ 8843 പേർ വീടുകളിലും, 462 പേർ കോവിഡ് കെയർ സെന്ററുകളിലും, 624 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.