24.7 C
Kottayam
Monday, September 30, 2024

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കം

Must read

ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗ ഭീഷണിക്കിടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കമാകും. കേന്ദ്ര ബജറ്റ് ചൊവ്വാഴ്ച അവതരിപ്പിക്കും. ധനമന്ത്രി നിര്‍മല സീതാരാമന്റെ നാലാമത് ബജറ്റാണിത്. ഇന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്ത ശേഷം ധനമന്ത്രി കഴിഞ്ഞ വര്‍ഷത്തെ സാന്പത്തിക സര്‍വേ അവതരിപ്പിക്കും.

എല്ലാ വര്‍ഷവും ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി അവതരിപ്പിക്കുന്ന സാന്പത്തിക സര്‍വേയില്‍ രാജ്യത്തിന്റെ സന്പദ്ഘടന നേരിടുന്ന പ്രധാന വെല്ലുവിളികളും പരിഹാരമാര്‍ഗങ്ങളുമാണുണ്ടാവുക. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പകുതി ഫെബ്രുവരി രണ്ടിന് തുടങ്ങി 11ന് അവസാനിക്കും. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി പാര്‍ലമെന്റിന്റെ ഇരു സഭകളും വ്യത്യസ്ത സമയങ്ങളിലാകും ഒത്തുചേരുക.

പാര്‍ലമെന്റ് സമ്മേളിക്കുന്ന ദിവസങ്ങളുടെ ആദ്യ പകുതിയില്‍ രാജ്യസഭയും രണ്ടാം പകുതിയില്‍ ലോക്‌സഭയും സമ്മേളിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പകുതിയില്‍ പത്തു സമ്മേളനങ്ങളും മാര്‍ച്ച് 14 മുതല്‍ ആരംഭിക്കുന്ന രണ്ടാം പകുതിയില്‍ 19 സമ്മേളനങ്ങളും ഉണ്ടാകും. കോവിഡ് രോഗ വ്യാപനത്തിനുശേഷമുള്ള ആറാമത് ബജറ്റ് സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week