KeralaNews

നാദിർഷായുടെ സിനിമകൾ ക്രൈസ്തവ വിരുദ്ധം വിമർശനവുമായി തുഷാർ വെള്ളാപ്പള്ളി

ആലപ്പുഴ:നടനും സംവിധായകനുമായ നാദിർഷായ്ക്കെതിരെ തുഷാർ വെള്ളാപ്പള്ളി രംഗത്ത്. ഈശോ, കേശു ഈ വീടിൻ്റെ ഐശ്വര്യം ,എന്നീ പേരുകൾ ഉള്ള സിനിമ ക്രൈസ്തവരെ അവഹേളിക്കുന്നതാണ്. ഇവ നിരോധിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രസ്താവനയിൽ ആവശ്യപ്പെട്ടു

സമാധാനത്തിന്റെ വക്താവായി ലോകം മുഴുവൻ അംഗീകരിക്കപ്പെട്ട യേശുദേവനെ അവഹേളിക്കുന്ന രീതിയിൽ നടന്ന ഈ കുടില നീക്കം അത്യന്തം അപലനീയമാണ്. വിദ്യാഭ്യാസരംഗത്തും സാമൂഹ്യരംഗത്തും ക്രൈസ്തവ സഭ നൽകിയ മഹത്തായ സംഭാവനകൾ വിസ്മരിക്കാൻ കഴിയാത്തതാണ് ക്രൈസ്തവ മൂല്യങ്ങളെ വിസ്മരിക്കാൻ ആർക്കും കഴിയില്ല ‘യേശുദേവനെ അവഹേളിക്കുന്ന ഇത്തരം പ്രവണതകൾ ചെറുത്തു തോൽപ്പിക്കേണ്ടത് സമൂഹത്തിൻ്റെ ആവശ്യകതയാണെന്നും ക്രൈസ്തവരെ അവഹേളിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് നാമകരണമെന്ന് സംശയിക്കുന്നതായും തുഷാർ വെള്ളാപ്പള്ളി വാർത്താക്കുറിപ്പിൽ പറഞ്ഞു.

ഇത്തരം നീക്കം സമൂഹത്തിൽ ഭിന്നതയും വിഭജനവും ഉണ്ടാക്കാനേ ഉപകരിക്കൂ: ആവിഷ്കാര സ്വാതന്ത്ര്യം എന്ന പേരിൽ മതാന്ധതയും മതവൈരം സൃഷ്ടിച്ചു മതവിശ്വാസത്തെയും വിശ്വാസികളുടെയും മതവികാരം വ്രണപ്പെടുത്തുന്ന ഇത്തരം നീക്കങ്ങൾ ചെറുത്തുതോൽപ്പിക്കാൻ ബിഡിജെഎസ് മുൻപന്തിയിൽ ഉണ്ടാകുമെന്നും തുഷാർ പറഞ്ഞു.

വിശ്വാസികളെ അവഹേളിക്കുന്ന ചലച്ചിത്രങ്ങൾക്ക് എതിരെയും ലൗ ജിഹാദ് പോലെയുള്ള സാമൂഹിക വിപത്തിനെതിരെയും നിയമനിർമാണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നിവേദനം നൽകുമെന്നും തുഷാർ പറഞ്ഞു .ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസപ്രമാണങ്ങളും സംരക്ഷിക്കുവാനുള്ള ശക്തമായ പ്രവർത്തനങ്ങൾ ബി.ഡി.ജെ.എസ് സംഘടിപ്പിക്കുമെന്നും തുഷാർ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button