KeralaNews

എ.ബി.വി.പി നാളെ പഠിപ്പുമുടക്കും

തിരുവനന്തപുരം: എ.ബി.വി.പി നാളെ സംസ്ഥാനത്തെ കോളേജുകളില്‍  പഠിപ്പ് മുടക്കി പ്രതിഷേധിക്കും. തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ ദേശീയ പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്തുകൊണ്ട് എബിവിപി നടത്തിയ ക്യാംപെയ്‌നു നേരെ എസ്എഫ്‌ഐ നടത്തിയ ആക്രമണത്തില്‍  എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക്.

സംഘർഷത്തിൽ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  പന്തളം എന്‍എസ്എസ് കോളേജിലും എസ്എഫ്‌ഐ – എബിവിപി സംഘർഷമുണ്ടായി.

എസ്എഫ്‌ഐ ആക്രമത്തില്‍ പ്രതിഷേധിച്ച് എബിവിപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പോലീസ് അതിക്രമത്തില്‍ എബിവിപി ദേശീയ നിര്‍വാഹ സമിതിയംഗം കെഎം രവിശങ്കര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ഇതില്‍ പ്രതിഷേധിച്ചാണ് കേരളത്തിലെ കോളേജുകളില്‍ നാളെ പഠിപ്പു മുടക്കുന്നതെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എംഎം ഷാജി അറിയിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button