അരൂർ: എരമല്ലൂരിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികളായ യുവാവും യുവതിയും പടിയിൽ. അസം ദേമജി ഡിലപത്തൂർ സ്വദേശി ബിറ്റുപാൽ ഗോഗോയ് (24), ടിൻഗോഗ് ബർസാം സ്വദേശി ദീപ ചിത്തേയ് (39) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർത്തല എ. എസ്. പി. സ്ക്വാഡും അരൂർ പൊലീസും ചേർന്ന് പിടികൂടിയത്.
ഇവര്‍ അരൂർ എരമല്ലൂർ കൊച്ചുവേളി കവലയ്ക്ക് സമീപമുള്ള മേപള്ളി പ്രദീപിന്റെ വീട്ടിൽ ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. വീട്ടിൽ ട്രോളി ബാഗിൽ സൂക്ഷിച്ചിരുന്ന 8 കിലോ ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News