തിരുവനന്തപുരം: സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസര്‍ഗോഡ് 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 42 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 5 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. കൊല്ലം 3, ആലപ്പുഴ 6 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂരിലെത്തിയ 3 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
ആലപ്പുഴ യുഎഇ 5, തുര്‍ക്കി 1, തൃശൂര്‍ യുഎഇ 4, ഖത്തര്‍ 3, പത്തനംതിട്ട യുഎഇ 3, യുഎസ്എ 2, സൗദി അറേബ്യ 1, ഖത്തര്‍ 1, ഖസാക്കിസ്ഥാന്‍ 1, എറണാകുളം യുഎഇ 5, ഉക്രൈന്‍ 1, ജര്‍മനി 1, കൊല്ലം യുഎഇ 2, ഖത്തര്‍ 1, മലപ്പുറം യുഎഇ 5, ഖത്തര്‍ 1, കോഴിക്കോട് യുഎഇ 5, പാലക്കാട് യുഎഇ 1, ഇസ്രേയല്‍ 1, കാസര്‍ഗോഡ് യുഎഇ 2, കണ്ണൂര്‍ യുഎഇ 1 എന്നിങ്ങനെ വന്നവരാണ്.
ഇതോടെ സംസ്ഥാനത്ത് ആകെ 480 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 332 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 90 പേരും എത്തിയിട്ടുണ്ട്. 52 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 6 പേരാണുള്ളത്.
അതേസമയം കൊവിഡ് ബാധിച്ച് 20 ദിവസം വരെ ആര്‍ടിപിസിആര്‍ പരിശോധനയില്‍ പോസിറ്റീവെന്ന് കാണിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്(ഐസിഎംആര്‍). റാപ്പിഡ്, ആന്റിജന്‍ ടെസ്റ്റുകളില്‍ രോഗബാധയുടെ മൂന്നാം ദിവസം മുതല്‍ വൈറസ് ബാധയുണ്ടെന്ന് കണ്ടെത്താനാകുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. മൂന്നാം ദിവസം മുതല്‍ എട്ടാം ദിവസം വരെയാണ് റാപ്പിഡ്, ആന്റിജന്‍ പരിശോധനകളിലൂടെ വൈറസ് ബാധ അറിയാന്‍ കഴിയുകയെന്നും അദ്ദേഹം വ്യക്തമാക്കി.
വൈറസ് ബാധിച്ചതിന്റെ ആദ്യദിവസം പരിശോധനയ്ക്ക് വിധേയമാകുന്നതുകൊണ്ട് ഫലമില്ലെന്നാണ് ഐസിഎംആറിന്റെ വിലയിരുത്തല്‍. ആര്‍ടിപിസിആര്‍ പരിശോധനയില്‍ രണ്ടാം ദിവസം മുതല്‍ കൃത്യമായ ഫലമറിയാന്‍ സാധിക്കും. കൊവിഡ് ബാധിതരായതിനുശേഷം രോഗിയുടെ ശരീരത്തിലുണ്ടാകുന്ന ചില പ്രത്യേകതരം ആര്‍എന്‍എ പദാര്‍ഥത്തിന്റെ സാന്നിധ്യം കൊണ്ടാണ് ആര്‍ടിപിസിആര്‍ പരിശോധനയില്‍ 20 ദിവസം വരെ പോസിറ്റീവാകുന്നതെന്നും ബല്‍റാം ഭാര്‍ഗവ വിശദീകരിച്ചു.
ഒമിക്രോണ്‍ ബാധിതരുടെ കാര്യത്തില്‍ ആര്‍ടിപിസിആര്‍ പരിശോധയില്‍ ഏഴുദിവസം മാത്രമേ പോസിറ്റീവായി കാണിക്കൂവെന്നും ഐസിഎംആര്‍ അറിയിച്ചു. ഇതുകൊണ്ടാണ് ഒമിക്രോണ്‍ ബാധിതരുടെ ഹോം ഐസൊലേഷന്‍ കാലാവധി ഏഴ് ദിവസമെന്ന് നിശ്ചയിച്ചതെന്നും ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.
കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലുള്ള ഹൈ റിസ്‌ക് വിഭാഗത്തിലുള്‍പ്പെട്ട ആളുകള്‍ ഏഴ് ദിവസം ഹോം ഐസൊലേഷനില്‍ കഴിയണമെന്ന് ഐസിഎംആര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കടുത്ത രോഗലക്ഷണമുള്ളവര്‍ റാപ്പിഡ് പരിശോധനയില്‍ നെഗറ്റീവെന്ന് കാണിച്ചാലും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും ഐസിഎംആര്‍ നിര്‍ദ്ദേശിച്ചു.