![](https://breakingkerala.com/wp-content/uploads/2025/02/tbZdVp8ov5t06JrZib6F.jpg)
അമരാവതി: അടുത്ത ബന്ധുവായ സ്ത്രീകളെ വരെ പീഡിപ്പിക്കാന്‍ ശ്രമിച്ച മകനെ വെട്ടിക്കൊലപ്പെടുത്തി അമ്മ. കെ ശ്യാം പ്രസാദ് (35) ആണ് കൊല്ലപ്പെട്ടത്. ലക്ഷ്മി ദേവി എന്ന 57കാരിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കഷ്ണങ്ങളാക്കി കനാലില്‍ തള്ളുകയും ചെയ്തു. ആന്ധ്രാ പ്രദേശിലെ പ്രകാസം ജില്ലയിലാണ് സംഭവം.
ബന്ധുക്കളുടെ സഹായത്തോടെയാണ് അമ്മ ലക്ഷ്മി ദേവി മകനെ കൊലപ്പെടുത്തിയതെന്ന് പ്രകാസം എസ്പി എ ആര്‍ ദാമോദര്‍ പറഞ്ഞു. മറ്റ് സ്ത്രീകളോട് ശ്യാം പ്രസാദ് അപമര്യാദയോടെയാണ് പെരുമാറിയിരുന്നത്. അമ്മായിമാര്‍ ഉള്‍പ്പെടെയുള്ളവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എസ്പി പറഞ്ഞു. അവിവാഹിതനാണ് ശ്യാം പ്രസാദ്.
മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് പ്രസാദിനെ അമ്മ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മരണം ഉറപ്പാക്കിയതിന് ശേഷം മൃതദേഹം അഞ്ച് കഷ്ണങ്ങളാക്കി ചാക്കില്‍ കെട്ടി കനാലില്‍ തള്ളുകയും ചെയ്തു. പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
മകന്റെ വഴിവിട്ട ഇടപാടുകളില്‍ മനംമടുത്തിട്ട് കൊലപാതകമെന്നും മറ്റ് വഴിയില്ലായിരുന്നു എന്നുമുള്ള അമ്മയുടെ നിസഹായ സാഹചര്യം പോലീസ് മനസിലാക്കിയിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണെന്ന് പ്രകാശം ജില്ലാ എസ്പി എ ആര്‍ ദാമോദര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഹൈദരാബാദിലുള്ള അടുത്ത ബന്ധുക്കളായ സ്ത്രീകളെ പോലും ഈയടുത്ത കാലത്ത് ശ്യാമപ്രസാദ് ഉപദ്രവിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ ശ്യാമപ്രസാദിന്റെ അമ്മയുടെ ഏറ്റവുമടുത്ത ബന്ധുക്കളും ആയിരുന്നു. ഈ സംഭവം അമ്മ ലക്ഷ്മി ദേവിയെ ആകെ ഉലച്ചുകളഞ്ഞതായി അടുത്ത ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. അവിവാഹിതനായിരുന്ന ശ്യാമപ്രസാദിനെ ഒരുവിധത്തിലും നിയന്ത്രിക്കാന്‍ അമ്മക്ക് കഴിഞ്ഞിരുന്നില്ല.
മഴു അല്ലെങ്കില്‍ അതുപോലെ മൂര്‍ച്ചയുള്ള ആയുധം കൊണ്ടാണ് കൊല നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരം അഞ്ചു കഷണങ്ങളാക്കി മുറിച്ച് ജലസേചന കനാലില്‍ ഒഴുക്കുകയായിരുന്നു. ഇക്കാര്യങ്ങളില്‍ ലക്ഷ്മി ദേവിക്ക് ബന്ധുക്കളില്‍ ചിലരുടെ സഹായം കിട്ടിയതായി വ്യക്തമായിട്ടുണ്ട്. ഇവരടക്കം പ്രതികള്‍ക്കായുള്ള തിരച്ചിലിലാണ് പോലീസ്.