FeaturedKeralaNews

മുണ്ടക്കയം കുട്ടിക്കലിൽ വൻ ദുരന്തം; 13 പേരെ കാണാതായതായി, മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി

കോട്ടയം: കനത്ത മഴയെ തുടർന്നു മുണ്ടക്കയം കുട്ടിക്കലിൽ ഉരുൾപൊട്ടി 13 പേരെ കാണാതായി. മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. കുട്ടിക്കൽ പ്ലാപ്പള്ളിയിൽ ഇന്ന് രാവിലെയാണ് ഉരുൾപൊട്ടിയത്.

ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ ഒലിച്ചുപോയി. മറ്റൊരു വീടിന്‍റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ആറ് പേർ അകപ്പെട്ടു. ഇതിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായി മുൻ പഞ്ചായത്ത് അംഗം പറഞ്ഞു.

മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, കുട്ടിക്കൽ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. ഇതോടെ രക്ഷപ്രവർത്തനത്തിനായി ദുരന്തനിവാരണസേന വ്യോമസേനയുടെ സഹായം തേടി.

കാഞ്ഞിരപ്പള്ളി ടൗണിലും വെള്ളം കയറി. കുട്ടിക്കലിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതായി ജില്ലാ അധികൃതർ അറിയിച്ചു. കുട്ടിക്കൽ പ്ലാപ്പള്ളിയിലാണ് മഴ കനത്ത നാശം വിതച്ചിരിക്കുന്നത്.

കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളിൽ രക്ഷാപ്രവർത്തനത്തന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഈരാറ്റുപേട്ട- മുണ്ടക്കയം കൂട്ടിക്കൽ ഭാഗത്ത് രക്ഷാപ്രവർത്തനം നടക്കുന്ന മേഖലയിൽ മന്ത്രി ഉടൻ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി താലൂക്കിൽ നിലവിൽ 9 ക്യാംപുകൾ ആരംഭിച്ചിട്ടുണ്ട്.കൂട്ടിക്കൽ കൂവപ്പള്ളി ഒഴികെ ഏകദേശം 60 ഓളം കുടുംബങ്ങളെ ക്യാംപുകളിൽ എത്തിച്ചിട്ടുള്ളതാണ്.കൂട്ടിക്കൽ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയാണ്, പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്.

റവന്യു മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. നമ്പർ –
8606883111
9562103902
9447108954
9400006700
ഫോണിലോ വാട്സ് ആപ്പ് മുഖേനയൊ ബന്ധപ്പെടാവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker