KeralaNews

ബംഗളൂരുവില്‍ മലയാളികളുടെ ലഹരിപാര്‍ട്ടി; യുവതികള്‍ അടക്കം 28 പേര്‍ പിടിയില്‍

ബംഗളൂരു: ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചു നിശാ പാര്‍ട്ടി നടത്തിയ മലയാളികള്‍ അടക്കം 28 പേര്‍ അറസ്റ്റില്‍. പാര്‍ട്ടി സംഘടിപ്പിച്ച ബംഗളൂരു മലയാളി അഭിലാഷും മലയാളികളായ നാല് യുവതികളും അടക്കമുള്ളവരാണ് പിടിയിലായത്. മൂന്ന് ആഫ്രിക്കന്‍ സ്വദേശികളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നുണ്ട്.

അനേക്കലിലെ ഗ്രീന്‍വാലി റിസോര്‍ട്ടില്‍ ഞായറാഴ്ച രാത്രിയിലാണ് പാര്‍ട്ടി നടന്നത്. ബംഗളൂരുവിലെ ഐടി ജീവനക്കാരും കോളജും വിദ്യാര്‍ഥികളുമാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. ഉഗ്രം എന്ന പേരിലുള്ള ആപ്പിലൂടെയായിരുന്നു പാര്‍ട്ടിക്കുള്ള ടിക്കറ്റ് വിറ്റത്. പുലര്‍ച്ചെ വരെ നടന്ന പാര്‍ട്ടിക്കിടെ പോലീസ് എത്തുകയായിരുന്നു. പോലീസ് നടത്തിയ റെയ്ഡില്‍ നിരോധിത ലഹരിവസ്തുക്കള്‍ റിസോര്‍ട്ടില്‍ നിന്ന് കണ്ടെത്തി.

ഏഴു കാറും 16 ബൈക്കുകളും പോലീസ് പിടിച്ചെടുത്തു. അറസ്റ്റ് ചെയ്തവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുമെന്ന് അനേക്കല്‍ പോലീസ് അറിയിച്ചു. ജെഡിഎസ് നേതാവ് ശ്രീനിവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗ്രീന്‍വാലി റിസോര്‍ട്ട്. ഇയാള്‍ ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker