പമ്പ: മണ്ഡലകാലത്ത് ശബരിമലയില്‍ പ്രതിദിനം 25,000 പേര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കുമെന്ന് സര്‍ക്കാര്‍. അപകട സാഹചര്യം ഒഴിവാക്കിയതിന് ശേഷം പമ്പ സ്നാനം അനുവദിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. മണ്ഡല- മകരവിളക്ക് തീര്‍ഥാടനം ആരംഭിക്കുന്നതിന് ഇനി രണ്ടാഴ്ച മാത്രമാണ് ഉള്ളത്.
ഇന്ന് പമ്പയില്‍ വച്ച് ചേര്‍ന്ന് ദേവസ്വം ബോര്‍ഡ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പത്തനംതിട്ട,കോട്ടയം ജില്ലകളിലെ കളക്ടര്‍മാര്‍, ജില്ലാ നേതാക്കളും, ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. വിവിധ വകുപ്പുകളുടെ മേധാവികളും യോഗത്തില്‍ പങ്കെടുത്തു. രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കേണ്ട ജോലികള്‍ക്ക് ടൈം ടേബിള്‍ തയാറാക്കണം.
കൊവിഡും, മഴക്കെടുതിയും കാരണം തീര്‍ഥാടനത്തിന് പരുമിതികള്‍ ഉണ്ട്. അതുകൊണ്ട് സന്നിധാനത്ത് ഭക്തരെ തങ്ങാന്‍ അനുവദിക്കില്ല. പത്ത് ലക്ഷത്തിലധികം പേര്‍ ഇതിനകം വെര്‍ച്വല്‍ ക്യു ദര്‍ശനത്തിനായി അപേക്ഷിച്ചിട്ടുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. രണ്ട് ദിവസത്തിനുള്ളില്‍ എല്ലാ വകുപ്പുകള്‍ക്കുമുള്ള പ്രവര്‍ത്തികളുടെ ടൈം ടേബിള്‍ തയാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.