ഇടുക്കി: ബീഫ് കഴിച്ചതിന് ആദിവാസി യുവാക്കളെ ഊരുവിലക്കിയതായി ആരോപണം. മറയൂര്‍ പഞ്ചായത്തിലെ മൂന്ന് ആദിവാസി കുടികളിലെ 24 യുവാക്കളെയാണ് ഊരുകൂട്ടത്തിന്റെ തീരുമാനപ്രകാരം വിലക്കിയത്. ഊരുവിലക്കിയതില്‍ മനംനൊന്ത് യുവാക്കളില്‍ ചിലര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വിവരമുണ്ട്.
ആദിവാസികളുടെ ആചാരപ്രകാരം ബീഫ് കഴിക്കാന്‍ പാടില്ല എന്നുള്ള നിയമം കുടികളില്‍ പാരമ്പര്യമായി നിലനിന്നു വരുന്നതാണ്. ഇത് തെറ്റിച്ച് യുവാക്കള്‍ മറയൂര്‍ ടൗണിലെ ഹോട്ടലുകളില്‍ നിന്ന് ബീഫ് കഴിച്ചതായി ആരോപിച്ചാണ് ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്.
സ്ഥലത്തെ ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ വഴിയാണ് വിവരം പുറത്തറിഞ്ഞത്. എന്നാല്‍ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News