KeralaNewsNews

കലവൂരിൽ വാഹനാപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ മാരൻകുളങ്ങരയിൽ വാഹനാപകടത്തിൽ 2 മരണം. ആര്യാട് ബ്ലോക്ക് പഞ്ചായത്തം​ഗം രജീഷ്, അനന്തു എന്നിവരാണ് മരിച്ചത്. ഒൻപതരക്ക് ശേഷമാണ് അപകടമുണ്ടായത്. കലവൂർ പ്രീതികുളങ്ങര ഭാ​ഗത്താണ് സംഭവം. കാറിൽ 5 പേരാണ് ഉണ്ടായിരുന്നത്. അവരിൽ 2 പേരാണ് മരിച്ചത്. ഡിവൈഎഫ്ഐ മാരാരിക്കുളം ഏരിയ സെക്രട്ടറി എം രജീഷ്, ഡിവൈഎഫ്ഐ പ്രവർത്തകനായ അനന്തു എന്നിവർക്കാണ് ദാരുണാന്ത്യം. 

പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തതെന്ന് ദൃക്സാ​ക്ഷികൾ പറയുന്നു. കാർ അമിതവേ​ഗതയിലായിരുന്നുവെന്നും പിന്നീട് നിയന്ത്രണം വിട്ട് റോഡരികിലുള്ള തെങ്ങിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. വാഹനം മുൻഭാ​ഗം പൂർണ്ണമായും തകർന്നിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രണ്ട് പേർ മരിച്ചിരുന്നു. മറ്റുള്ളവർക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker