കോഴിക്കോട്: നാദാപുരം നരിക്കാട്ടേരിയില്‍ 16 കാരന്റെ മരണത്തില്‍ തുടരന്വേഷണം നടത്താന്‍ റൂറല്‍ എസ്.പിയുടെ ഉത്തരവ്. അബ്ദുള്‍ അസീസിന്റെ മരണം കൊലപാതകമാണെന്ന സൂചനകള്‍ പുറത്ത് വന്നതോടെയാണ് തുടരന്വേഷണം നടത്താന്‍ എസ്.പി ഉത്തരവിട്ടത്.
അസീസിനെ സഹോദരന്‍ സഫ്‌വാൻ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിനു പിന്നാലെ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യയാണെന്നായിരുന്നു കണ്ടെത്തല്‍. അബ്ദുള്‍ അസീസിന്റെ ചില ബന്ധുക്കളും നാട്ടുകാരും മരണം കൊലപാതകമാണെന്ന് കാട്ടി പ്രതിഷേധിച്ചതോടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.
2020 മെയ് 17നായിരുന്നു കുടുംബാംഗങ്ങളെല്ലാം വീട്ടിലുണ്ടായിരിക്കേ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ അബ്ദുള്‍ അസീസിനെ കണ്ടെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News