കോഴിക്കോട്: വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. സമൂഹമാധ്യമത്തിലൂടെ പരിചയെപ്പെട്ട പതിനാറ് വയസുകാരിയെ പീഡനത്തിനിരയാക്കിയ ഒളവണ്ണ ചെറോട്ടുകുന്ന് സ്വദേശി കെ.വി.സഫ്വാനെ(22)യാണ് പോലീസ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് വിവാഹ വാഗ്ദാനം നല്കി വീടിന്റെ ടെറസില്‍ വച്ചും ബന്ധുവീട്ടില്‍ വച്ചും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. രക്ഷിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്.
പ്രതിയ്ക്ക് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്നും, ഇത് ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടിയെ അയാള്‍ ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ബേപ്പൂര്‍ ഇന്‍സ്പെക്ടര്‍ വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.