FeaturedHome-bannerKeralaNews

അടിച്ചമ്പാനേ ബമ്പര്‍!വിഷു ബംപർ ഈ നമ്പറിന്‌; ഭാഗ്യശാലിക്ക് ലഭിക്കുക 12 കോടി

തിരുവനന്തപുരം: കേരളം കാത്തിരുന്ന വിഷു ബംപർ ലോട്ടറി നറുക്കെടുത്തു. VC 490987 എന്ന നമ്പരിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ.  തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം കാരണം നറുക്കെടുപ്പിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പങ്കെടുത്തില്ല. ഈ നറുക്കെടുപ്പിനുശേഷം 10 കോടിയുടെ മൺസൂൺ ബംപർ വിപണിയിലെത്തും. 

കഴിഞ്ഞ വർഷത്തെപ്പോലെ വിഷു ബംപറിന്റെ 42 ലക്ഷം ടിക്കറ്റുകളാണ് ഇക്കുറിയും അച്ചടിച്ചത്. കഴിഞ്ഞ വർഷം മുഴുവൻ വിറ്റുപോയി. മഴ കാരണം ഇത്തവണ 15,000 ടിക്കറ്റ് ബാക്കിയാണ്. 300 രൂപയായിരുന്നു ടിക്കറ്റുവില. രണ്ടാം സമ്മാനം ഒരു കോടി വീതം 6 പേർക്കും മൂന്നാം സമ്മാനം 5 ലക്ഷം വീതം 6 പേർക്കും ലഭിക്കും. നാലാം സമ്മാനം 6 പേർക്ക് അഞ്ചു ലക്ഷം വീതം.

അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും. വിഎ, വിബി, വിസി, വിഡി, വിഇ, വിജി എന്നിങ്ങനെ ആറു സീരീസുകളിലാണ് ടിക്കറ്റ് വിറ്റത്. ഇന്നു പുറത്തിറക്കുന്ന മൺസൂൺ ബംപർ ടിക്കറ്റിനു 250 രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്കും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേർക്കും നൽകും. ജൂലൈ 31നാണു നറുക്കെടുപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button