മരണം കാത്ത് 10 നാള്‍..ആ അമ്മ അവസാനമായി മക്കളോട് പറഞ്ഞത്,ആമസോൺ കുട്ടികളുടെ അതിജീവന കഥ
ആമസോൺ വനത്തിൽ കുടുങ്ങി 40 ദിവസത്തിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ കുട്ടികളുടെ അതിജീവിത കഥയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിമാനാപകടത്തിൽപ്പെട്ടാണ് അമ്മയും നാല് മക്കളും ആമസോൺ കാട്ടിനുള്ളിൽപ്പെട്ടത്. 40 ദിവസത്തെ തിരച്ചിലിനൊടുവിൽ പിഞ്ചുകുഞ്ഞടക്കം നാല് കുട്ടികളെ കണ്ടെത്തിയെങ്കിലും അമ്മയെ ജീവനോടെ രക്ഷിക്കാനിയിരുന്നില്ല.
അപകടം നന്ന് നാല് ദിവസത്തിന് ശേഷം മരിക്കുന്നതിന് മുമ്പ് ഇവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് അമ്മ കുട്ടികളോട് നിർദേശിച്ചിരുന്നതായി പിതാവ് പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മ മഗ്‌ദലീന മുക്കുട്ടുയി കാട്ടിൽ മരിച്ചുവെന്ന് 13 വയസ്സുള്ള മകൾ തന്നോട് പറഞ്ഞതായി കുട്ടികളുടെ പിതാവ് മാനുവൽ മില്ലർ റാനോക്ക് പറഞ്ഞു.
ഇവിടെ നിന്നെങ്ങനെയെങ്കിലും രക്ഷപ്പെടൂ. നിങ്ങളുടെ അച്ഛൻ സ്നേഹമുള്ള മനുഷ്യനാണ്. ഞാൻ നിങ്ങളോട് കാണിച്ച അതേസ്നേഹം അദ്ദേഹം നിങ്ങൾക്ക് നൽകുമെന്നും അമ്മ കുട്ടികളോട് പറഞ്ഞതായി റനോക്ക് ഗോട്ടയിലെആശുപത്രിക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. മെയ് ഒന്നിനായിരുന്നു ലോകത്തെ ഞെട്ടിച്ച അപകടം.
നാല് കുട്ടികളുമായി ഭർത്താവിന്റെ അടുത്തേക്ക് ഒറ്റ എൻജിൻ വിമാനത്തിൽ യാത്ര ചെയ്ത യുവതിയും കുട്ടികളുമാണ് അപകടത്തിൽപ്പെട്ട്. 12, ഒമ്പത്, അഞ്ച്, ഒന്ന് വയസ്സുള്ള കുട്ടികളായിരുന്നു കൂടെയുണ്ടായിരുന്നത്. ആമസോണിന്റെ ഉൾഭാഗമായ അരരാകുവാര എന്നറിയപ്പെടുന്ന പ്രദേശത്താണ് വിമാനം തകർന്നുവീണത്.
പൈലറ്റിന്റെയും കുട്ടികളുടെ അമ്മയുടെയും മറ്റൊരാളുടെയും മൃതദേഹങ്ങൾ അപകടസ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. എനിക്ക് വിശക്കുന്നു, എന്റെ അമ്മ മരിച്ചു എന്നിവയാണ് കുട്ടികൾ ആദ്യം പറഞ്ഞതെന്ന് റെസ്ക്യൂ ഗ്രൂപ്പിലെ അംഗങ്ങൾടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു. മൂത്ത മകൾ ലെസ്ലി, ചെറിയ കുട്ടിയുമായി അടുത്തേക്ക് ഓടിയെത്തിയെന്ന് രക്ഷാപ്രവർത്തകരിൽ ഒരാളായ നിക്കോളാസ് ഓർഡോണസ് ഗോമസ് പറഞ്ഞു.