കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് അങ്കമാലിയില്‍ വീട് തകര്‍ന്നു. കാലടി സ്വദേശി വര്‍ഗീസിന്റെ നിര്‍മാണത്തിലിരുന്ന വീടാണ് തകര്‍ന്നത്. തിരുവനന്തപുരം പനവൂരിലും മണ്ണിടിഞ്ഞ് വീട് തകര്‍ന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 40 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തിയതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ശക്തമായ മഴയില്‍ പത്തനാപുരം മേഖലകളിലും നിരവധി വീടുകള്‍ തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. സംസ്ഥാന പാതിയിലും ഗതാഗതം തടസപ്പെട്ടു. അതേസമയം കൂട്ടിക്കല്‍ പഞ്ചായത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാവിക സേന കൊച്ചിയില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്. ദുരന്ത പ്രദേശത്തുള്ളവര്‍ക്കായി വെള്ളവും ഭക്ഷണവും സംഘം എത്തിക്കും.
വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ കൊവിഡ് മാനദണ്ഡമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആവശ്യമായ ശാരീരിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും ക്യാമ്പുകളില്‍ കഴിയുന്നവര്‍ തയാറാകണമെന്നും ക്യാമ്പുകളില്‍ ആളുകള്‍ കൂട്ടംകൂടി ഇടപഴകാന്‍ പാടുള്ളതല്ലെന്നും അദ്ദേഹം അറിയിച്ചു.
ഒരു ക്യാമ്പില്‍ എത്ര ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് തിട്ടപ്പെടുത്തണമെന്നും കൂടുതല്‍ ആളുകളെ താമസിപ്പിക്കേണ്ടി വന്നാല്‍ ക്യാമ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.