KeralaNews

ബീഫില്‍ എലി വിഷം കലര്‍ത്തിയെന്ന് സുഹൃത്ത്; തമാശ പറഞ്ഞതെന്ന് കരുതി കഴിച്ചു:വടകരയില്‍ യുവാവ് ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ കേസെടുത്ത് പോലിസ്

കോഴിക്കോട്: എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ സുഹൃത്തിനെതിരേ പൊലീസ് കേസെടുത്തു. വടകര വൈക്കിലശ്ശേരി സ്വദേശി മഹേഷിനെതിരെയാണ് പോലീസ് കേസെടുത്തത്. ആശുപത്രിയില്‍ കഴിയുന്ന കുറിഞ്ഞാലിയോട് സ്വദേശി നിധീഷ് എന്ന യുവാവ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിങ്കളാഴ്ച രാത്രിയോടെ മഹേഷും നിധീഷും ചേര്‍ന്ന് മദ്യപിച്ചിരുന്നു. ആ സമയത്ത് മഹേഷ് കൊണ്ടു വന്ന ബീഫ് വിഭവം നിധീഷ് കഴിക്കുകയും ചെയ്തു. താന്‍ ബീഫില്‍ എലിവിഷം ചേര്‍ത്തിട്ടുണ്ടെന്ന് മഹേഷ് പറഞ്ഞു. എന്നാല്‍ ഇത് തമാശയാകുമെന്ന് കരുതി നിധീഷ് കഴിച്ചു.

എന്നാല്‍ പിന്നീട് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് നിധീഷിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിധീഷിന്റെ പരാതിയിലാണ് വടകര പോലീസ് കേസെടുത്തത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker