CrimeFeaturedHome-bannerKeralaNews
യുവനടിയെ മരിച്ച നിലയിൽ കണ്ടെത്തി
![](https://breakingkerala.com/wp-content/uploads/2022/05/IMG-20220513-WA0013.jpg)
കോഴിക്കോട്:നടിയും പരസ്യ ചിത്ര മോഡലുമായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി.കോഴിക്കോട് പറമ്പിൽ ബസാറിൽ നടിയും മോഡലുമായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കാസർകോട് സ്വദേശിനി ഷഹനയാണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പറമ്പില്‍ ബസാര്‍ സ്വദേശി സജ്ജാദിനെ ചേവായൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഷഹനയുടേത് കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്ത്. തന്റെ ജീവന്‍ അപകടത്തിലാണെന്നും ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാമെന്നും ഷഹന അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അസ്വഭാവിക മരണമാണെന്ന് പോലീസും പറയുന്നുണ്ട്. ഇതിനാല്‍ ആര്‍ ഡി ഒയുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News