KeralaNews

ലിവിങ് ടുഗതർ പങ്കാളി ഭർത്താവല്ല; ഗാർഹിക പീഡനം ആരോപിക്കാനാവില്ല, കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ലിവിങ് ടുഗതർ പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരം ബന്ധങ്ങളിൽ പങ്കാളിയിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ശാരീരിക, മാനസിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നാൽ ​ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരില്ലെന്നും ഹൈക്കോടതി.

എറണാകുളം സ്വദേശിയായ യുവാവാണ് വിഷയം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. താനും ഒരു യുവതിയുമായി ലിവിങ് ടു​ഗതർ ബന്ധത്തിലായിരുന്നു. ഒരു വർഷത്തോളം ഒരുമിച്ച് ജീവിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് ​ഇരുവരും പിരിഞ്ഞ സാഹചര്യത്തിൽ ഗാർഹിക പീഡനം ആരോപിച്ച് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിർണായക നിരീക്ഷണം.

നിയമപരമായി വിവാഹം ചെയ്താൽ മാത്രമേ ഭർത്താവ് എന്ന് പറയാനാകൂ. ലിവി​ങ് ടു​ഗതർ ബന്ധങ്ങളിൽ പങ്കാളി മാത്രമാണ്. ആയതിനാൽ, ഇത്തരം ബന്ധങ്ങളിലുണ്ടാകുന്ന പീഡനങ്ങൾ ഐ.പി.സി. 498 എ വകുപ്പിന് കീഴിൽ വരില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker