EntertainmentKeralaNews

‘എന്തൊരു എളിമയാണ് നിങ്ങൾക്ക്’; മോഹൻലാലിനെ കണ്ട സന്തോഷത്തിൽ മൈക്കേൽ സൂസൈരാജ്

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ വിദേശ ഷെഡ്യൂൾ തുടങ്ങുന്നതിന് മുമ്പ് ഒരു യാത്രയിലാണ് നടൻ മോഹൻലാൽ. ഇപ്പോഴിതാ മോഹൻലാലിനെ കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഒരു ഫുട്ബോൾ താരം. ഇന്ത്യന്‍ ടീം അംഗവും ഐഎസ്എല്ലിലെ ഒഡിഷ എഫ്‍സി താരവുമായ മൈക്കേൽ സൂസൈരാജ് ആണ് മോഹന്‍ലാലുമായുള്ള തന്‍റെ കൂടിക്കാഴ്ചയെക്കുറിച്ച് ആരാധകരോട് പറഞ്ഞിരിക്കുന്നത്.

താങ്കളെ കണ്ടതില്‍ ഒരുപാട് സന്തോഷം സര്‍. എന്തൊരു എളിമയാണ് താങ്കള്‍ക്ക് എന്നാണ് സൂസൈരാജ് ട്വീറ്റ് ചെയ്തത്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് ചിത്രത്തിന് പ്രതികരണങ്ങളുമായി എത്തുന്നത്.

കഴിഞ്ഞദിവസമാണ് തന്റെ കാമാഖ്യ ക്ഷേത്ര സന്ദർശനത്തേക്കുറിച്ചുള്ള വിശേഷങ്ങൾ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വ്യാഴാഴ്ച ബ്രഹ്മപുത്ര നദിയിലൂടെ യാത്രചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. ബറോസ് ആണ് ചിത്രീകരണം പൂർത്തിയായ മോഹൻലാൽ ചിത്രം. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ജീത്തു ജോസഫിന്റെ റാം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ, പ്രിയദർശൻ – എം.ടി വാസുദേവൻ നായർ ടീമിന്റെ ഓളവും തീരവും തുടങ്ങിയവയാണ് മോഹൻലാൽ നായകനായി വരാനിരിക്കുന്ന ചിത്രങ്ങൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button