FeaturedHome-bannerKeralaNews

വയനാട് പുനരധിവാസം:കേരളത്തിന് 529.50 കോടി വായ്പ അനുവദിച്ച് കേന്ദ്രം

വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം. പുനർനിർമ്മാണത്തിനായി സമർപ്പിച്ച 16 പ്രോജക്ടുകൾക്കാണ് സഹായം നൽകുക. വായ്പയായാണ് 529.50 കോടി രൂപ അനുവദിക്കുക. സംസ്ഥാനങ്ങൾക്കുളള മൂലധന നിക്ഷേപ സഹായത്തിൽ ഉൾപ്പെടുത്തിയാണ് വായ്പ അനുവദിച്ചത്.

മൂലധന നിക്ഷേപ സ്കീമിലെ വായ്പക്ക് പലിശയില്ല, 50 കൊല്ലം കൊണ്ട് തിരിച്ചടച്ചാൽ മതി. സംസ്ഥാന ധനകാര്യ സെക്രട്ടറിക്ക് ലഭിച്ച കത്തിൻെറ പകർപ്പ് 24ന് ലഭിച്ചു. സംസ്ഥാനം സമർപ്പിച്ച 535.56 കോടി രൂപയുടെ പദ്ധതി പരിഗണിച്ചാണ് വായ്പ അനുവദിച്ചത്.

ടൌൺഷിപ്പിലെ പൊതു കെട്ടിടങ്ങൾ റോഡുകൾ, ദുരന്തമേഖലയിലെ പുഴയുടെ ഒഴുക്ക് ക്രമീകരിക്കൽ,സ്കൂൾ നവീകരണം തുടങ്ങിയ പദ്ധതികൾക്കാണ് സഹായം അനുവദിച്ചത്.

വയനാട് പുനരധിവാസത്തിന് കേന്ദ്രത്തോട് കേരളം 2000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര ബജറ്റില്‍ ഒന്നും കിട്ടിയിരുന്നില്ല. എന്നാല്‍ ഇപ്പോഴും കേരളത്തോട് കേന്ദ്രം നീതി കാട്ടുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചാണ് ധനമന്ത്രി കഴിഞ്ഞ ദിവസം ബജറ്റ്‌ അവതരണം തുടങ്ങിയത്.

വയനാട് ദുരന്തന്തിൽ കേന്ദ്ര സമീപനത്തെ കേരളം ആവർത്തിച്ച് ചോദ്യം ചെയ്തതിനാല്‍ സംസ്ഥാന ബജറ്റില്‍ പുനരധിവാസത്തിനായി കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ മുന്‍പ് മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയ തുകമാത്രമാണ് ബജറ്റില്‍ ധനമന്ത്രി നീക്കിവെച്ചത്. പുനധിവാസം സമയബന്ധിതമാണ് പൂർത്തിയാക്കുമെന്ന ഉറപ്പും ധനമന്ത്രി നൽകിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker