InternationalNews

ഇലോണ്‍ മസ്‌കിന്റെ കുഞ്ഞിനെ വേണം; കിടക്ക പങ്കിടാന്‍ തയ്യാര്‍; മോഹവുമായി സ്വീഡിഷ് മോഡല്‍

സ്‌റ്റോക്‌ഹോം: ചൊവ്വാ ഗ്രഹത്തില്‍ കോളനി ആരംഭിക്കാനുള്ള ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കിന്റെ നീക്കത്തിന് പിന്നാലെ മസ്‌ക്കില്‍ നിന്ന് ഒരു കുഞ്ഞ് തനിക്ക് ജനിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് പ്രശസ്ത മോഡല്‍ രംഗത്തെത്തി. ഇതിനായി മസ്‌ക്കുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്നും സ്വീഡനിലെ പ്രമുഖ മോഡലായ എല്‍സാ തോറ അറിയിച്ചു.

പ്രസവം ചൊവ്വാഗ്രഹത്തില്‍ വെച്ച് നടക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അവര്‍ ഒരു ടി.വി പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ വ്യക്തമാക്കി. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ചൊവ്വയിലേക്ക് ഒരു സംഘം ബഹിരാകാശ സഞ്ചാരികളെ അയയ്ക്കാനാണ്

മസ്‌ക്ക് ലക്ഷ്യമിടുന്നത്. ഇതിനായി ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ വാഹനം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലുമാണ് അദ്ദേഹം.

ഇലോണ്‍ മസ്‌ക്കുമായോ ഏതെങ്കിലും അന്യഗ്രഹ ജീവിയുമായോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ലെന്നും എന്നാല്‍ മസ്‌ക്കിനെയാണ് താന്‍ കൂടുതല്‍ സ്നേഹിക്കുന്നതെന്നും എല്‍സ വ്യക്തമാക്കി. മസ്‌ക്ക് വളരെ ശാന്തനായ മനുഷ്യനാണെന്നും സമൂഹ മാധ്യമമായ എക്സില്‍ താന്‍ എപ്പോഴും അയാളെ കാണാറുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. മസ്‌ക്കില്‍ നിന്ന് കുഞ്ഞ് ജനിക്കണമെന്ന ആഗ്രഹം എക്സിലൂടെ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും എല്‍സ പറഞ്ഞു.

കുഞ്ഞിന്റെ പിതാവാകാന്‍ മസ്‌ക്കിനെ തന്നെ തെരഞ്ഞെടുത്തതിന്റെ കാരണം ചോദിച്ച ടി.വി പരിപാടിയുടെ അവതാരകരോട് മസ്‌ക്കിന് നിലവില്‍ 12 മക്കളുണ്ടെന്നതാണ് തന്നെ പ്രധാനമായും ആകര്‍ഷിച്ചതെന്ന് അവര്‍ പറഞ്ഞു. 2050 ഓടെ ചൊവ്വാഗ്രഹത്തില്‍ 10 ലക്ഷം പേരെ താമസിപ്പിക്കണമെന്നാണ് മസ്‌ക്ക് ആഗ്രഹിക്കുന്നത്. അവിടെയെത്തുന്ന സ്ത്രീ-പുരുഷന്‍മാരിലൂടെ ഭൂമിയിലെ പോലെ ചൊവ്വാ ഗ്രഹത്തിലും ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ സ്വപ്നം.

എന്നാല്‍ ചൊവ്വാ ഗ്രഹത്തില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രത്യുത്പ്പാദന പ്രക്രിയയെ കുറിച്ച് അറിവില്ലാത്തവരാണ് ഇത്തരത്തില്‍ സംസാരിക്കുന്നതെന്നാണ് അവര്‍ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യം പോലും അപകടത്തിലാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker