കോട്ടയം:കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിനോട് കാണിച്ച അനീതിക്കെതിരെ പ്രതിഷേധിച്ചു . യൂത്ത് കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിനോട് കാണിച്ച അനീതിക്കെതിരെ, കേരളത്തിന്റെ ഭൂപടം കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാ രാമന് അയച്ചു കൊണ്ട് പ്രതിഷേധിച്ചു.
യൂത്ത്കോൺഗ്രസ് അതിരമ്പുഴ മണ്ഡലം പ്രസിഡിൻ്റ് ആകാശ് തെക്കില്ലത്ത് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ജോറോയ് പൊന്നാറ്റിൽ, പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലകുളം,മുൻ ബ്ലോക്ക് പ്രസിഡൻ്റ് കെ ജി ഹരിദാസ്,കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജൂബി,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിപിൻ വത്സൻ,ബ്ലോക്ക് സെക്രട്ടറിമാരായ മനോജ് മാങ്ങാപറമ്പിൽ,സനിൽ കാട്ടാത്തി, പഞ്ചായത്ത് അംഗം ജോജോ ,ബിജു മൂലയിൽ,ഔസേപ്പച്ചൻ,ടോം,രാജു,ജിൻസ്, ആശിൽ തുടങ്ങിയവർ പ്രസംഗിച്ചു