
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ക്ക് രണ്ടുമാസത്തെ വേതന കുടിശ്ശിക അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. 52. 85 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. കുടിശ്ശിക നാളെ മുതല്‍ വിതരണം ചെയ്യും. ഇനി മൂന്ന് മാസത്തെ കുടിശ്ശികയാണ് ഇന്‍സെന്റീവായി ഉള്ളത്. അതേസമയം സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കില്ലെന്ന് സംഘടനാ പ്രസിഡന്റ് വികെ സദാനന്ദന്‍ പറഞ്ഞു.
വേതന കുടിശ്ശിക മാത്രം ഉന്നയിച്ചില്ല സമരമെന്ന് വികെ സദാനന്ദന്‍ പറഞ്ഞു. ഓണറേറിയം വര്‍ധന, അഞ്ച് ലക്ഷം വിരമിക്കല്‍ ആനൂകൂല്യം, പെന്‍ഷന്‍ എന്നിവ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായാലേ സമരം അവസാനിപ്പിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒമ്പത് ദിവസമായി ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്ത് വരികയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News