KeralaNews

യാത്രക്കാര്‍ ശ്രദ്ധിയ്ക്കുക, അറ്റകുറ്റപ്പണികൾക്കായി കുണ്ടന്നൂർ തേവര പാലം ഇന്ന് രാത്രി അടയ്ക്കും

കൊച്ചി:അറ്റകുറ്റപ്പണികൾക്കായി കുണ്ടന്നൂർ തേവര പാലം ഇന്ന് രാത്രി അടയ്ക്കും . രാത്രി 11 മണിമുതലാണ് പാലം അടയ്ക്കുന്നത് . മേഖലയിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് . പാലത്തിലേയ്ക്ക് വാഹനങ്ങൾ ഒന്നും കയറ്റിവിടില്ല . പശ്ചിമകൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂർ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ വെണ്ടുരുത്തിപ്പാലം വഴി MG റോഡിലെത്തി വേണം പോകാൻ .

ഇടക്കൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂർ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ കണ്ണങ്ങാട്ട് പാലം വഴി തിരിഞ്ഞു പോകണം . തൃപ്പൂണിത്തുറ ഭാഗത്തു നിന്നും പശ്ചിമകൊച്ചി ഭാഗത്തേക്ക് വരേണ്ട വാഹനങ്ങൾ വൈറ്റില ജംഗ്ഷനിലെത്തി സഹോദരൻ അയ്യപ്പൻ റോഡ്, എം.ജി റോഡ് വഴി നഗരത്തിലേക്ക് പ്രവേശിക്കാവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker