KeralaNews

തനിക്ക് നേരെ വധശ്രമം:തോമസ് കെ തോമസ് എം.എൽ.എ ഡിജിപിക്ക് പരാതി നൽകി

തിരുവനന്തപുരം : തനിക്ക് നേരെ വധശ്രമം ഉണ്ടായെന്ന പരാതിയുമായി എൻസിപി നേതാവും  കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസ്. ഡിജിപിക്ക് പരാതി നൽകി.

എൻസിപി ദേശീയ നിർവാഹക സമിതി അംഗം റെജി ചെറിയാൻ തന്നെ വധിക്കാൻ ശ്രമിച്ചെന്നാണ് തോമസ് കെ തോമസിന്റെ പരാതിയിലുള്ളത്. തന്റെ മുൻ ഡ്രൈവറായ ബാബുക്കുട്ടിയെ സ്വാധീനിച്ച് വാഹനം അപകടത്തിൽ പെടുത്താൻ ശ്രമിച്ചതെന്നും പരാതിയിലുണ്ട്.

പാർട്ടിയിലെ ചേരിപ്പോരാണ് ഇതിന് പിന്നിലെന്നാണ് സൂചന. തെറ്റായ ആരോപണമെന്നാണ് എതിർപക്ഷം ഉന്നയിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയെക്കെതിരെ തുറന്നടിച്ച് നേരത്തെ രംഗത്തെത്തിയ ആളാണ് തോമസ് കെ തോമസ് എഎൽഎ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button