തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറശാല റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിപിഒ പെരുങ്കടവിള ചുള്ളിയൂർ വിജി ഭവനിൽ സുജി (33) ആണ് മരിച്ചത്. പിതാവാണ് ഇവരെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. അനിൽ കുമാറാണ് സുജിയുടെ ഭർത്താവ്. 2 മക്കളുണ്ട്.
ഇന്ന് വൈകിട്ട് നാലരയോടെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരണത്തിലേക്കു നയിച്ച സാഹചര്യം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് മാരായമുട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു . “ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല.
അവളുടെ ഈ നടപടിയിലേക്ക് നയിച്ചേക്കാവുന്ന പ്രശ്‌നങ്ങളൊന്നും ബന്ധുക്കളോ സഹപ്രവർത്തകരോ റിപ്പോർട്ട് ചെയ്തിട്ടില്ല, ”മാരായമുട്ടം പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ കെ ധനപാലൻ വ്യക്തമാക്കി. അതേസമയം സജിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News