KeralaNews

കാഞ്ഞിരപ്പള്ളിയിൽ ബസ്സിനുള്ളിൽ മോഷണം:യുവതി അറസ്റ്റിൽ


കാഞ്ഞിരപ്പള്ളി : ബസ്‌ യാത്രക്കാരിയായ മധ്യവയസ്കയുടെ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന പണവും എടിഎം കാർഡും ആധാർ കാർഡും മോഷ്ടിച്ച കേസിൽ അന്യസംസ്ഥാന സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മധുര സ്വദേശിനിയായ മീനാക്ഷി (44) യെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ കഴിഞ്ഞദിവസം (08.07.24) രാവിലെ 11.00 മണിയോടുകൂടി കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് എരുമേലി പഴയിടം സ്വദേശിനിയായ മധ്യവയസ്ക ബസ്സിൽ കയറുന്ന സമയം ബസ്സിന്റെ വാതിൽ പടിയിൽ വച്ച് തിക്ക് ഉണ്ടാക്കി.

പിന്നീട് മധ്യവയസ്കയുടെ ഷോൾഡർ ബാഗ് തുറന്ന് ഇതിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണവും, എടിഎം കാർഡും, ആധാർ കാർഡും അടങ്ങിയ പേഴ്സ് മോഷ്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിൽ ഇവരെ കാഞ്ഞിരപ്പള്ളി പേട്ട കവല ഭാഗത്ത് നിന്നും മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker