KeralaNews

തലസ്ഥാനത്ത് പട്ടാപ്പകൽ മോഷണം; വീട് കുത്തിത്തുറന്ന് നാൽപ്പത് പവനും ഒരു ലക്ഷം രൂപയും കവർന്നു

ആറ്റിങ്ങൽ: പട്ടാപ്പകൽ വീടിന്റെ കതക് പകുതി അറുത്തു മാറ്റി 40 പവനും ഒരു ലക്ഷത്തിലധികം രൂപയും കവർന്നതായി പരാതി. ആറ്റിങ്ങൽ പാലസ് റോഡിൽ അമ്മൻകോവിലിനു സമീപം റിട്ട. എ.ടി.ഒ പത്മനാഭ റാവുവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. പത്മനാഭ റാവുവും കുടുംബവും തിരുവനന്തപുരത്ത് ഒരു ചടങ്ങിന് പോയി വീട്ടിൽ തീരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

അകത്ത് കയറിയ മോഷ്ടാവ് കിടക്കമുറിയിൽ അലമാരയിൽ വസ്ത്രങ്ങൾക്കിടയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് മോഷ്ടിച്ചത്. അലമാരയിൽ തന്നെ താക്കോൽ സൂക്ഷിച്ചിരുന്നതിനാൽ മോഷ്ടാവിന് അധികം പ്രയാസപ്പെടേണ്ടി വന്നതുമില്ല. അടുത്തിടെ നടന്ന ഒരു വിവാഹത്തിന് പങ്കെടുക്കാൻ വേണ്ടി ലോക്കറിൽ നിന്നെടുത്ത സ്വർണ, വജ്ര, ഡയമണ്ട് അഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.

ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡുമെത്തി പരിശോധന നടത്തി. നിലവിൽ സമീപത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker