കോട്ടയം: കോട്ടയം പത്തനാട് യുവാവിനെ വെട്ടിക്കൊന്നു. പത്തനാട് സ്വദേശി മഹേഷ് തമ്പാൻ (32) ആണ് മരിച്ചത്. ഒരു കിലോമീറ്റർ മാറി ഇടയപ്പാറ കവലയിൽ നിന്ന് വെട്ടിയിട്ട് നിലയിൽ ഇയാളുടെ കാൽ പാദം കണ്ടെത്തി. പ്രതികൾ മണിമല പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.കടയനിക്കാട് സ്വദേശി ജയേഷ്,കുമരകം സ്വദേശി സച്ചു ചന്ദ്രൻ എന്നിവരാണ് കീഴടങ്ങിയത്.
സംഭവത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന് പോലീസ്. ഇടയിരിക്കപ്പുഴ സ്വദേശി മനേഷ് തമ്പാന്റെ കൊലപാതകത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
കൊല്ലപ്പെട്ടയാളും കീഴടങ്ങിയ പ്രതികളും നിരവധി ക്രിമിനൽ കേസുകളിൽ പെട്ടവരാണ് എന്നാണ് പോലീസ് പറയുന്നത്. മനേഷ് തമ്പാൻ ഒരുമാസം മുമ്പാണ് വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയത്. കൊലപാതകത്തിന് പിന്നാലെ രണ്ട് പ്രതികൾ മണിമല പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിട്ടുണ്ട്. ഇവരെ പോലീസ് ചോദ്യംചെയ്തുവരികയാണ്.
വ്യാഴാഴ്ച വൈകിട്ടോടെയാണ് കങ്ങഴ ഇടയപാറയിലെ റോഡരികിൽ വെട്ടിമാറ്റിയ കാൽപാദം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരുകിലോമീറ്ററോളം അകലെയുള്ള റബർതോട്ടത്തിൽ യുവാവിനെ കൊല്ലപ്പെട്ടനിലയിലും കണ്ടെത്തി. ശരീരമാസകലം വെട്ടേറ്റനിലയിലായിരുന്നു മൃതദേഹം.പോലീസെത്തി നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് മനേഷ് തമ്പാൻ ആണെന്ന് തിരിച്ചറിഞ്ഞത്. ഇതിനിടെ യുവാവിനെ വെട്ടിക്കൊന്ന രണ്ട് പ്രതികൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. വിവരമറിഞ്ഞ് കോട്ടയം എസ്.പി. ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി.
കോട്ടയത്ത് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ആക്രമണങ്ങൾ അടുത്തിടെ വർധിച്ചിരുന്നു. ഇതിനിടെയാണ് കങ്ങഴയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.