KeralaNews

പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങി; പശുക്കിടാവിനെ പിടികൂടി

വയനാട്: പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയിറങ്ങി. ആശ്രമക്കൊല്ലി ഐക്കരകുടിയില്‍ എല്‍ദോസിന്റെ പശുക്കിടാവിനെ കടുവ പിടികൂടി. ശബ്ദംകേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ കടുവ ചാണകക്കുഴിയില്‍ വീഴുകയായിരുന്നു. ഇവിടെ നിന്നും സമീപത്തെ തോട്ടത്തിലേക്ക് കയറിപ്പോയി.

കടുവയുടെ കാല്‍പ്പാടുകള്‍ പ്രദേശത്ത് വ്യക്തമായി പതിഞ്ഞിട്ടുണ്ട്. അതേസമയം, വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം കടുപ്പിക്കാര്‍ താമരേശരി രൂപത തീരുമാനിച്ചു. ഇന്ന് കുര്‍ബ്ബാനയ്ക്കു ശേഷം ഇടവകകളില്‍ പ്രതിഷേധ സദസ് സംഘടിപ്പിക്കും. 22നു കലക്ട്രേറ്റിനു മുന്നില്‍ ഉപവാസം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വയനാട്ടില്‍ വന്യജീവി ആക്രമണത്തിനിടെ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സ്ഥലം എംപി കൂടിയായ രാഹുല്‍ഗാന്ധി ഇന്നു സന്ദര്‍ശിക്കും. ഭാരത് ജോഡോ ന്യായ് യാത്ര നിര്‍ത്തിവച്ച ശേഷമാണ് രാഹുല്‍ വയനാട്ടിലേക്ക് തിരിച്ചത്. വീടുകള്‍ സന്ദര്‍ശിച്ച ശേഷം കല്‍പറ്റ ഗസ്റ്റ് ഹൗസില്‍ ചേരുന്ന അവലോകനയോഗവും കഴിഞ്ഞാകും രാഹുല്‍ മടങ്ങുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button